ഹുവാവെ അവരുടെ പുതിയ സ്മാർട്ട് ഫോൺ ആയ മേറ്റ് 9 ന്റെ പണിപ്പുരയിൽ ആണ് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം . 5.9 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്.ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് ഒക്ട കോറിലാണ് .ഹുവാവെയുടെ ഒരു മികച്ച സവിശേഷതകൾ കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ എന്ന് ഇതിനെ പറയുവാൻ പറ്റില്ല .
പക്ഷെ ഹുവാവെയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം .4 ജിബിയുടെ റാം ഉള്ളതുകൊണ്ട് ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുവാൻ സഹായിക്കും .64ജിബിയുടെ ഇൻബിൽറ്റ് മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .നേരത്തെ ഇതിന്റെ ക്യാമറ 20മെഗാപിക്സൽ എന്നാണ് പറഞ്ഞിരുന്നത് .പക്ഷെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ സെൽഫി മുൻ ക്യാമറയും ആണുള്ളത് എന്നാണ്
സെപ്റ്റംബർ 1 മുതൽ ലോകവിപണിയിൽ പുറത്തിറക്കും എന്നാണ് കിട്ടിയ സൂചനകൾ .ഏതായാളവും ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പാണ് ലഭിക്കുന്നത് .അതുകൊണ്ടു തന്നെ ഈ സ്മാർട്ട് ഫോണും മികച്ച രീതിയിൽ തന്നെ വാണിജ്യപരമായി മുന്നേറും എന്ന കാര്യത്തിൽ സംശയവും വേണ്ട .