ഹുവാവെയുടെ ഏറ്റവും പുതിയ മോഡൽ ജി 9 പ്ലസ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു .ഇതിന്റെ കുറച്ചു വിശേഷങ്ങൾ ഇവിടെ ഇതാ നിങ്ങൾക്കായി .ഹുവാവെ എന്ന ബ്രാൻഡ് നമുക്ക് വളരെ പരിചിതമാണ് .ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ ഒരു മുദ്രപതിപ്പിച്ച ബ്രാൻഡ് ആണ് ഇത് .ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ കേരളത്തിൽ വേണ്ടത്ര വിജയം കൈവരിച്ചില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ മികച്ച ഡിമാൻഡ് ഉള്ള ബ്രാൻഡ് ആണിത് .
ഇവരുടെ സ്മാർട്ട് ഫോണുകൾ വളരെ ലളിതമായ അല്ലെങ്കിൽ കൈയ്യിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .കുറഞ്ഞ വിലയിൽ തുടങ്ങി വലിയ വിലയിൽ വരെ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ ലഭ്യമാണ് .അക്കൂട്ടത്തിലേക്ക് ഇതാ അവരുടെ ഏറ്റവും പുതിയ സംരഭം ഹുവാവെ ജി 9 പ്ലസ് .Snapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .5.5 ഫുൾ HD ഡിസ്പ്ലേ ആണ് ഹുവാവെയുടെ ജി 9 പ്ലസ്സിനുള്ളത് .2 തരത്തിലുള്ള മോഡലുകൾ വിപണിയിൽ എത്തുമെന്നാണ് സൂചന .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ,4 ജിബിയുടെ റാംമ്മിൽ ,64ജിബിയുടെ മെമ്മറി സ്റ്റോറേജിൽ ആണ് ഇവ വിപണിയിൽ എത്തുക .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .160g ഭാരം ആണ് ഇതിനുള്ളത് . 3,340mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെ കുറിച്ചോ മറ്റുവിവരങ്ങൾ ഇത് വരെ ലഭിച്ചട്ടില്ല .