digit zero1 awards

അതിശയിപ്പിക്കുന്ന 8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഹുവാവെ മേറ്റ് X2 പുറത്തിറക്കി

അതിശയിപ്പിക്കുന്ന 8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഹുവാവെ മേറ്റ് X2 പുറത്തിറക്കി
HIGHLIGHTS

ഹുവാവെയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

ഹുവാവെ മേറ്റ് X2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്

ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ഹുവാവെയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഹുവാവെ മേറ്റ് എക്സ് 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .8 ഇഞ്ചിന്റെ വരെ OLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫോണുകളുടെ കൂടുതൽ വിവരങ്ങൾ അറിയാം .

ഹുവാവെയുടെ ഒരു ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് മേറ്റ് എക്സ് 2 എന്ന സ്മാർട്ട് ഫോണുകൾ .അതുകൊണ്ടു തന്നെ ഡ്യൂവൽ ഡിസ്പ്ലേ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .6.45-ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയും കൂടാതെ 8 ഇഞ്ചിന്റെ OLED സ്‌ക്രീനുമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .6.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയ്ക്ക് 2700 x 1160 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 8 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയ്ക്ക് 2480 x 2200 പിക്സൽ റെസലൂഷനും ആണ് നൽകിയിരിക്കുന്നത് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി പ്രോസ്സസറുകൾ തന്നെയാണ് .Kirin 9000 5G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ  Android 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 ജിബിയുടെ റാം മുതൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ലഭ്യമാകുന്നതാണു് .

ക്യാമറകൾ നോക്കുകയാണെങ്കിൽ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ +12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ (3x optical zoom ) + 8 മെഗാപിക്സൽ (periscope telephoto camera with 10x optical zoom ) + 16 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫും (supports 55W fast charging out-of-the-box )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo