6.3 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ Huawei Mate 20 Lite വാങ്ങിക്കാം

Updated on 04-Sep-2018
HIGHLIGHTS

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ

ഹുവാവെയുടെ പ്ലേ എന്ന സ്മാർട്ട് ഫോണിനും കൂടാതെ നോവ 3 എന്ന വലിയ സ്മാർട്ട് ഫോണിന് ശേഷം ഹുവാവെ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Huawei Mate 20 Lite.ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും  വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .മുന്നിലും പിന്നിലും ഡ്യൂവൽ ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.3 ഇഞ്ചിന്റെ notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു പ്രധാന സവിശേഷത എന്ന് പറയുന്നത് ഇതിന്റെ 19.9 ഡിസ്പ്ലേ റെഷിയോ ആണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഈ സ്മാർട്ട് ഫോണുകൾക്ക് മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇത് കാഴ്ചവെക്കുന്നുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20MP + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP + 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് . 3650 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .172 ഭാരം മാത്രമാണ് ഈ ഫോണുകൾക്കുള്ളത് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $400 ഡോളർ ആണ് വിലവരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് ഏകദേശം 28000 രൂപയ്ക്ക് അടുത്താണ് .ഒക്ടോബറിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :