ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന മേറ്റ് 20 പ്രൊ മോഡലുകൾ .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ക്യാമറകൾക്ക് മുന്ഗണന നൽകിക്കൊണ്ടാണ് ഈ മോഡലുകൾ എത്തുന്നത് .കൂടാതെ വയർലെസ്സ് ചാർജിങ് ,കിറിന്റെ ഏറ്റവും പുതിയ പ്രോസസറുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.39 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വലിയ പിക്സൽ സ്ക്രീൻ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .1440×3120 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് . 3D ഗ്ലാസ്സുകളാണ് മുന്നിലും പിന്നിലും നൽകിയിരിക്കുന്നത് .പുതിയ സ്റ്റൈലിഷ് രൂപ കല്പനയിൽ തന്നെയാണ് ഹുവാവെയുടെ മേറ്റ് 20 പ്രൊ മോഡലുകളും പുറത്തിറക്കുന്നത് .ആദ്യത്തെ Kirin 980 പ്രോസസറുകളിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ എന്ന സവിശേഷതകളും ഹുവാവെയുടെ മേറ്റ് 20 പ്രൊ എന്ന മോഡലുകൾക്ക് സ്വന്തം .
ഓപ്പറേറ്റിംഗ് സിസ്റ്റവും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പിന്നിൽ ട്രിപ്പിൾ ക്യാമറകളാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ ആകർഷണം .40 കൂടാതെ 20 കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് മേറ്റ് 20 പ്രൊ മോഡലുളളക്കുള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഓരോ കാമറകൾക്കും ഓരോ സവിശേഷതകളാണ് ഉള്ളത് .ഹുവാവെ പറയുന്നത് ഏറ്റവും മികച്ച സിനിമാറ്റോ ഗ്രാഫി ഇതിന്റെ ക്യാമറകളിൽ ഷൂട്ടിംഗ് ചെയ്യുന്നതിന് സാധ്യമാകുന്നു എന്നതാണ് .സെൽഫി ക്യാമറകളും മികച്ച പെർഫോമൻസ് തന്നെയാണ് കാഴ്ചവെക്കുന്നത് .
ഇതിന്റെ മറ്റൊരു സവിശേഷതകളിൽ പറയേണ്ടത് ബാറ്ററി തന്നെയാണ് .4,200mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .40W ന്റെ സൂപ്പർ ചാർജ്ജ് സംവിധാനത്തോടെയാണ് വിപണിയിൽ എത്തുന്നത് .കൂടാതെ 15W ന്റെ വയർലെസ്സ് ചാർജിങ് സംവിധാനവും ഇതിനുണ്ട് . 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോൺ ഇന്ന് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വില വരുന്നത് 69990 രൂപയാണ് .