ഡ്യൂവൽ പിൻ ക്യാമറയുമായി എത്തുന്ന ഹുവാവെയുടെ ഹോണർ 8
ഹോണർ നോട്ട് 8 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് അതിന്റെ വലിയ ഡിസ്‌പ്ലേ തന്നെയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .6.6 ഇഞ്ച് വലിയ QHD ഡിസ്‌പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത്. octa-core Kirin 955 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ കിടിലൻ റാം ,32ജിബി / 64 ജിബി പിന്നെ 128 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഈ സ്മാർട്ട് ഫോണിനു മികച്ച പിന്തുണ നൽകുന്നു .കരുത്താർന്ന 4500mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഇനി ഇതിന്റെ ക്യാമറയുടെ വിവരങ്ങൾ മനസിലാക്കാം .12മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറയോട് കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
ഫിംഗർ പ്രിന്റ് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 23000 രൂപയ്ക്ക് അടുത്ത് വരും .ആഗസ്റ്റ് 9 മുതൽ ചൈന വിപണിയിൽ എത്തുമെന്നാണ് സൂചന .വലിയ ഡിസ്‌പ്ലേയിൽ ഈ മാസം പുറത്തിറങ്ങിയതും ,ഇറങ്ങാൻ ഇരിക്കുന്നതുമായ സ്മാർട്ട് ഫോണുകൾ ആണ് ഷവോമി mi മാക്സ് ,ലെനോവോ ഫാബ് 2 പ്രൊ .
mi മാക്സിന്റെ ഡിസ്പ്ലേ വലുപ്പം 6.44 ഇഞ്ച് & ലെനോവോ ഫാബ് 2 പ്രൊ യുടെ ഡിസ്പ്ലേ വലുപ്പം 6.4 ഇഞ്ചുമാണ് .അതുകൊണ്ടുതന്നെ 6.6 വലിയ ഡിസ്പ്ലേ എന്നത് ഇതിന്റെ ഒരു വലിയ സവിശേഷതയാണ് . $399.99 ഡോളർ ആണ് ഇതിന്റെ ലോകവിപണിയിൽ വില എന്നുപറയുന്നത് .