HTC യുടെ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി ,വില ?

Updated on 08-Mar-2017
HIGHLIGHTS

HTC U അൾട്രാ & HTC U പ്ലേ എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്

HTC U അൾട്രായുടെ സവിശേഷതകൾ മനസിലാക്കാം .

5.7-ഇഞ്ചിന്റെ LCD QHD ഡിസ്‌പ്ലേയാണുള്ളത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്‌പ്ലേയും ഇതിനുണ്ട് .1040×160 റെസലൂഷൻ ആണ് അതിനുള്ളത് .

4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാം .12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് പ്രവർത്തനം .

HTC U പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്.2500mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് . 59,990 രൂപയാണ് ഇതിന്റെ വില .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :