എച് റ്റി സി E9s ഡ്യുവൽ സിം സ്മാർട്ട്‌ ഫോൺ

Updated on 12-Jul-2016
HIGHLIGHTS

3 മെഗാപിക്‌സൽ ഫിയർ ക്യാമറ, BSI സെൻസർ , ഓട്ടോഫോക്കസ്‌, എല്‍ഇഡി ഫ്‌ളാഷ്‌, 4 മെഗാപിക്‌സൽ അള്‍ട്ര ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയുമായി HTC

HTC യുടെ പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട്‌ ഫോൺ ആണിത് .സെല്ഫികൾക് അനിയോജ്യമാവിധം പ്രേവര്ത്തിക്കുന്നതാണ് ഇതിന്റെ മുൻ ക്യാമറ .മികച്ച ക്യാമറ ക്വാളിറ്റി ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .കൂടുതൽ വിശേഷങ്ങളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .ഡ്യുവല്‍ സിം സപ്പോർട്ടോടു കൂടിയ ഫോൺ നാനോ സിമ്മും സപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌.

ആന്‍ഡ്രോയിഡ്‌ ലോലിപോപ്പ്‌ സെന്‍സെ UI സവിശേഷതയും ഫോണിനുണ്ട്‌. ഒക്ട കോർ മീഡിയടെക്ക്‌ (MT6752M) പ്രോസസ്സർ , 1.5GHz, 2GB റാം എന്നിവ ഫോണിനു കരുത്തേകുന്നു.5.5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലേ വാഗ്‌ദാനം ചെയ്യുന്ന ഫോണിനു 267ppi പിക്‌സൽ ഡെൻസിറ്റിയാണുള്ളത്‌. 16GB ഇൻബില്‍ട്ട്‌ സ്റ്റോറേജ്‌, മൈക്രോ എസ്‌ഡി കാർഡു വഴി ദീർഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവ ഇതിനു കരുത്തു കൂട്ടുന്നു .

13 മെഗാപിക്‌സൽ ഫിയർ ക്യാമറ, BSI സെൻസർ , ഓട്ടോഫോക്കസ്‌, എല്‍ഇഡി ഫ്‌ളാഷ്‌, 4 മെഗാപിക്‌സൽ അള്‍ട്ര ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ, BSI സെന്‍സർ എന്നിവയും ഫോണിനെ മികച്ചതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. മുൻവശത്തെ ക്യാമറയും, റിയർ ക്യാമറയും 1080 പിക്‌സൽ വീഡിയോ റെക്കോര്‍ഡിംഗ്‌ സപ്പോർട്ട്‌ ചെയ്യുന്നു.

കണക്ടിവിറ്റി ഒപ്ഷനുകളായ 4G LTE, Wi-Fi, ബ്ലൂടൂത്ത്‌, GPS, GPRS/EDGE, മൈക്രോ യുഎസ്‌ബി, 3G എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. 157.7 x 79.7x 7.64mm വലുപ്പമുള്ള ഫോണിന്‌ 165 ഗ്രാം ഭാരമാണുള്ളത്‌. വൈറ്റ്‌ , മീറ്റിയോർ ഗ്രേ, റോസ്‌റ്റ്‌ ചെസ്‌റ്റ്‌നട്ട്‌ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :