HTC യുടെ ഏറ്റവും പുതിയ മോഡലായ ഡിസയർ 530 വിപണയിൽ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .Android OS, v6.0 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
Qualcomm MSM8909 Snapdragon 210 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് . 1.5 GB റാം ,16 ജിബിയുടെ ഇന്റെര്ണൽ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .മെമ്മറി കാർഡ് ഉപയോഗിച്ച് 256 GB വരെ മെമ്മറി വർധിപ്പിക്കാം .ക്യാമറയെ കുറിച്ചു പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 14,990 രൂപയാണ് .
2200 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .140 ഗ്രാം ഭാരമാണ് ഇതിനുള്ളത് .HTC യുടെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണിത് .ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിൽ നിന്നും നിങ്ങൾക്ക് ഇത് സ്വന്തമാക്കാം .