നാളെമുതൽ ഇന്ത്യൻ വിപണിയിൽ HTC തരംഗം

Updated on 20-Feb-2017
HIGHLIGHTS

സെക്കണ്ടറി ഡിസ്‌പ്ലേയുമായി HTC U അൾട്രാ & HTC U പ്ലേ

HTC യുടെ ഏറ്റവും പുതിയ രണ്ടുമോഡലുകൾ വിപണിയിൽ എത്തി .HTC U അൾട്രാ & HTC U പ്ലേ എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് . HTC U അൾട്രായുടെ സവിശേഷതകൾ മനസിലാക്കാം .

5.7-ഇഞ്ചിന്റെ LCD QHD ഡിസ്‌പ്ലേയാണുള്ളത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്‌പ്ലേയും ഇതിനുണ്ട് .1040×160 റെസലൂഷൻ ആണ് അതിനുള്ളത് .

4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാം .12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് പ്രവർത്തനം . 54,000 രൂപയാണ് ഇതിന്റെ വില .

HTC U പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

12 മെഗാപിക്സലിന്റെ അൾട്രാ റിയർ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത്.2500mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില 33,000 രൂപമുതൽ 54,000 രൂപവരെയാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :