20 മെഗാപിക്സലിന്റെ ക്യാമറയിലും ,2TB വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയിലും പുതിയ HTC
HTCയുടെ ഏറ്റവും പുതിയ മോഡലായ ഡിസൈർ 10 പ്രൊ വിപണിയിൽ എത്തി .5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയാണ് ഈ പുതിയ HTC ഡിസൈർ 10 പ്രോക്കുള്ളത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കു നൽകിയിരിക്കുന്നത് .രണ്ടുമോഡലുകളിൽ ആയിട്ടാണ് ഇത് വിപണിയിൽ എത്തുന്നത് .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ എന്നിങ്ങനെയാണ് .2TB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .20 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .സ്നാപ്ഡ്രാഗൺ 810 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 7.0 nougat ലാണ് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 26,490 രൂപക്കടുത്തു വരും .