HTC 10 ഇനി പുതിയ സ്റ്റൈലിഷ് രൂപത്തിൽ വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .htc യുടെ മികച്ച ഒരു സ്മാർട്ട് ഫോൺ ആകും ഇത് എന്നാണ് അവർ അവകാശപ്പെടുന്നത്.പക്ഷെ പലപ്പോളും വിലക്കനുസരിച് നിലവാരം പുലർത്താൻ ഇപ്പോൾ അവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം .അത് കൊണ്ടു തന്നെ കുറഞ്ഞ ചിലവിൽ എല്ലാത്തരം സവിശേഷതകളോടും കൂടിയ ഒരു സ്മാർട്ട് ഫോൺ ഇറക്കിയാൽ വളരെ മികച്ച രീതിയിൽ തന്നെ അതു വിപണി കീഴടക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .
കുറച്ചു നാളുകൾക്ക് മുന്പാണ് HTC യുടെ 10 ഇറക്കിയത് .പക്ഷെ വളരെ കാര്യമായ രീതിയിൽ വിപണി കീഴടക്കാൻ അതിനു സാധിച്ചില്ല എന്നതാണ് .ഇപ്പോൾ ഇതാ അതെ HTC 10 പുതിയ രൂപത്തിൽ വിപണിയിൽ എത്തുന്നു .ചുവന്ന നിറത്തിലുള്ള വളരെ ആകർഷണമായ രീതിയിലുള്ള മോഡലാണ് എത്തുന്നത് .ഇതിന്റെ വില 599 ഡോളർ ആണ് .
5.2 QHD ഡിസ്പ്ലേ ആയിരുന്നു HTC 10 നു ഉണ്ടായിരുന്നത് .Snapdragon 820 SoC പ്രൊസസ്സറിൽ ആയിരുന്നു ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മികച്ച സവിശേഷതകളിൽ ഒന്നായിരുന്നു .12 അൾട്രാ പിക്സൽ പിൻ ക്യാമെറയായിരുന്നു ഇതിനുണ്ടായിരുന്നത് . 5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഇതിന്റെ സവിഷേതയായിരുന്നു. 3000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .