HTC 10 മെയ്‌ 26നു ഇന്ത്യൻ വിപണിയിൽ

Updated on 24-May-2016
HIGHLIGHTS

4 ജിബി റാംമ്മിൽ HTC യുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ HTC 10

ചുരുങ്ങിയ കാലംകൊണ്ട് HTC സ്മാർട്ട്‌ ഫോണുകൾ ഇന്ത്യൻ വിപണിയിൽ വൻ വിറ്റു വരവാണ് നടത്തിയത് .HTC യുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആണ് HTC 10 .മെയ്‌ 26 നു ഇന്ത്യയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .4 ജിബി റാംമ്മിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .Snapdragon 820 SoC,QHD dispaly എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .32 ജിബി ,64 ജിബി മെമ്മറി സ്റ്റൊറെജിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .200 ജിബി വരെ ഇത് വർധിപ്പിക്കാം . ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 12 മെഗാ പിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .മെയ്‌ 26 നു ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റുകളിൽ ഇത് ലഭ്യമാകും .ഇതിന്റെ വിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :