HP യുടെ പുതിയ സ്ലേറ്റ് 6 -വിശദവിവരങ്ങൾ

HP യുടെ പുതിയ സ്ലേറ്റ് 6 -വിശദവിവരങ്ങൾ
HIGHLIGHTS

13200 രൂപയ്ക്ക് HP യുടെ കിടിലൻ സ്മാർട്ട് ടാബ്ലറ്റ്

HP യുടെ ഏറ്റവും പുതിയ ടാബ്ലറ്റ് ആണ് സ്ലേറ്റ് 6.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 13200 രൂപയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .HP യുടെ ഏറ്റവും പുതിയ കോളിങ് ടാബ്ലറ്റ് ആണ് സ്ലേറ്റ് 6.ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 6 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് Android OS, v4.3 (Jelly Bean) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Quad-core 1.2 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ പ്രധാന സവിഷേശതകളാണ് .

ക്യാമറയിൽ മാത്രം അൽപ്പം പോരായ്മ്മയാണ് ഉള്ളത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .160 g ഭാരം ആണ് ഇതിനുള്ളത് . 3000 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇതിന്റെ സവിശേഷതകളിൽ ഒന്നാണ് .രൂപകല്പനയിൽ മികച്ചുതന്നെ നിൽക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ വില 13200 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo