HPയുടെ എലൈറ്റ് X 3വരുന്നു
സെപ്റ്റംബർ 26 മുതൽ ലോകവിപണിയിൽ
Hp യുടെ ഏറ്റവും പുതിയ മോഡൽ എലൈറ്റ് X 3 ഉടൻ വിപണിയിൽ എത്തുന്നു.സെപ്റ്റംബർ 26 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് വിൻഡോസ് 10 ലാണ് .
ഇതിന്റെ വിലയെക്കുറിച്ചു പറഞ്ഞാൽ ഏകദേശം 699 ഡോളർ വരും .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.96 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .Qualcomm MSM8996 Snapdragon 820 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .
ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ആണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4150mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിൽ വില 799 ഡോളർ വരും ,അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 52000 രൂപകടുത്തു വരും .