ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം നടക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് ഷവോമി .എന്നാൽ ഷവോമിയുടെ ഫോണുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആപ്ലിക്കേഷനുകളിൽ ഒരു ചെറിയ തകരാറുപോലെ കാണിക്കുന്നുണ്ട് .ആപ്ലികേഷനുകൾ ഓപ്പൺ ചെയ്യുമ്പോൾ സ്റ്റോപ്ഡ് എന്നാണ് കാണിക്കുന്നത് .
എന്നാൽ ഇത്തരത്തിൽ ഷവോമിയുടെ ഫോണുകളിൽ ഉള്ള പ്രശ്നങ്ങൾ നമുക്ക് തന്നെ പരിഹരിക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി സ്മാർട്ട് ഷവോമിയുടെ ഫോണുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ആപ്ലികേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യേണ്ട ആവിശ്യം ഒന്നും തന്നെ ഇല്ല .എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് നോക്കാം .
1.ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഫോണിന്റെ സെറ്റിങ്സിൽ നിന്നും ആപ്പ്സ് എന്ന ഓപ്‌ഷൻ കണ്ടെത്തുക
2.അതിനു ശേഷം ആപ്സിൽ നിന്നും മാനേജ് ആപ്‌സ് എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ്
3.മാനേജ് ഓപ്‌ഷനുകളിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ വെബ് വ്യൂ എന്ന് സെർച്ച് ചെയ്യുക
4.അതിനു ശേഷം ആൻഡ്രോയിഡ് സിസ്റ്റം വെബ് വ്യൂ സെലക്ട് ചെയ്തു ക്ലിയർ ഡാറ്റ സെലെക്റ്റ് ചെയ്യുക
5.അതിനു ശേഷം വെബ് വ്യൂ അൺ ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ അൺ ഇൻസ്റ്റാൾ അപ്പ്ഡേറ്റ് എന്ന് സെലക്ട് ചെയ്യുക