iPhone Price: ട്രംപിന്റെ താരിഫ് എഫക്റ്റിൽ ഐഫോൺ 16 ഉൾപ്പെടെ ഇനി എത്ര വിലയാകും?

Updated on 09-Apr-2025
HIGHLIGHTS

ട്രംപിന്റെ സമീപകാല താരിഫ് പ്രഖ്യാപനങ്ങൾ ശരിക്കും സ്മാർട്ഫോൺ വിപണിയെ തകിടം മറിക്കുമോ

പുതിയൊരു ഐഫോൺ വാങ്ങേണ്ടിവന്നാൽ അതിന് ഇരട്ടി വില കൊടുക്കേണ്ടി വരുമോ

യുഎസിലേക്ക് കയറ്റുമതി നടത്തുന്നതിൽ താരതമ്യേന ചെലവ് കുറവ് ഇന്ത്യയിൽ നിന്നാകും

ട്രംപിന്റെ താരിഫ് എഫക്റ്റിൽ iPhone 16 ഉൾപ്പെടെ iPhone Price എത്ര വരെയാകും? പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല താരിഫ് പ്രഖ്യാപനങ്ങൾ ശരിക്കും സ്മാർട്ഫോൺ വിപണിയെ തകിടം മറിക്കുമോ എന്ന ആശങ്കയിലാണ് ടെക് ലോകം. ഇനി പുതിയൊരു ഐഫോൺ വാങ്ങേണ്ടിവന്നാൽ അതിന് ഇരട്ടി വില കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്.

ഇതുവരെ നമ്മുടെ പ്രവാസി സുഹൃത്തുക്കൾ വഴിയും ബന്ധുക്കൾ വഴിയുമാണ് വിലക്കുറവിൽ ഐഫോൺ വാങ്ങിയിരുന്നത്. കാരണം ആപ്പിൾ ഉപകരണങ്ങൾക്ക് അമേരിക്കയിൽ താരതമ്യേന വില കുറവാണ് എന്നത് തന്നെ. പക്ഷേ ഇനി കാര്യങ്ങൾ നേരെ തിരിച്ചാകുമോ എന്നാണ് ആശങ്ക.

ചൈനീസ് ഉപകരണങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് വലിയ നികുതി ചുമത്തുകയാണ്. കൂട്ടത്തിൽ ഇന്ത്യൻ ഉപകരണങ്ങൾക്കും ചെറിയ പണി കിട്ടിയിട്ടുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54 ശതമാനവും വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് 46 ശതമാനവുമാണ് നികുതി. ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം നികുതി ചുമത്തി. അതിനാൽ തന്നെ ആപ്പിളും സാംസങ്ങും ഇന്ത്യയിൽ നിർമാണം വ്യാപിപ്പിക്കാൻ ആലോചിച്ചേക്കും. കാരണം യുഎസിലേക്ക് കയറ്റുമതി നടത്തുന്നതിൽ താരതമ്യേന ചെലവ് കുറവ് ഇന്ത്യയിൽ നിന്നാകും.

യുഎസ് ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയ്ക്ക് മേൽ ഇത്രയും നികുതി ഏർപ്പെടുത്തിയത്. ആപ്പിൾ പ്രതിവർഷം നിർമ്മിക്കുന്ന 200 ദശലക്ഷം ഐഫോണുകളിൽ ഭൂരിഭാഗവും ചൈനയിലാണ്. ഇങ്ങനെ വരുമ്പോൾ നികുതിയായി ആപ്പിളിൽ നിന്ന് എടുക്കുന്ന പണം മിക്കവാറും ഉപയോക്താക്കളിൽ നിന്ന് ഈടാക്കാനാകുമല്ലോ കമ്പനി ശ്രമിക്കുക. ഈ ട്രംപ് താരിഫ് എഫക്റ്റിൽ ഭാവിയിൽ ഐഫോൺ 16 ഉൾപ്പെടെ എത്ര വിലയിലായിരിക്കും വിൽക്കുന്നത്?

നിക്ഷേപകരെ ബാധിക്കുന്ന ചെലവുകൾ മിക്കവാറും കമ്പനിയ്ക്ക് ഏറ്റെടുക്കേണ്ടി വരും. അല്ലെങ്കിൽ ആപ്പിൾ വില ഉയർത്തും. ഇങ്ങനെ വില കൂട്ടാനാണ് പ്ലാനെങ്കിൽ ഉപഭോക്താക്കൾക്ക് അത് കടുത്ത പ്രഹരമാകും. ഇങ്ങനെ Price Hike അവരുടെ കണക്കുകൂട്ടലിൽ വരുന്നെങ്കിൽ വില 43% വരെ ഉയരുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

എന്നുവച്ചാൽ ഒരു ടെറാബൈറ്റിന്റെ ഐഫോൺ 16 പ്രോ മാക്സ് നിലവിൽ $1599 വിലയുള്ളതാണ്. ഇതിന് 43% വർധനവ് സംഭവിച്ചാൽ ഏകദേശം $2300 ചിലവായേക്കും. യുഎസിലെ ഐഫോണിന്റെ വിലയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതൊഴിവാക്കാൻ ഇന്ത്യയിലേക്ക് നിർമാണം വ്യാപിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Also Read: First Sale Today: 50MP Sony സെൻസറുള്ള Motorola edge 60 fusion ഇന്ന് മുതൽ വാങ്ങാം…

ഇത് ശരിക്കും ഐഫോൺ ആരാധകരായ ഇന്ത്യക്കാർക്ക് ബമ്പർ സന്തോഷം തരും. കാരണം ഇറക്കുമതി നിരക്കില്ലാതെ ഐഫോൺ വാങ്ങാനാകും. ഇപ്പോൾ ഫോക്സ്കോണും ടാറ്റയും ചേർന്നാണ് ഐഫോണുകൾക്കായുള്ള പാർട്ടുകൾ അസംബിൾ ചെയ്യുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :