Honor X9b launch: 108 MP മെയിൻ ക്യാമറയുള്ള മിഡ് റേഞ്ച് Honor X9b, ലുക്കിലും ഗംഭീരം
108 മെഗാപിക്സൽ ക്യാമറയും, 5800 mAH ബാറ്ററിയുമാണ് ഇതിലുള്ളത്
രണ്ട് സ്റ്റോറേജുകളിൽ ഫോൺ വിപണിയിലെത്തും
സ്‌നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു
28,000 രൂപ റേഞ്ചിലെത്തിയ 64 മെഗാപിക്സലിന്റെ മെയിൻ ക്യാമറ അടക്കമുള്ള ട്രിപ്പിൾ ക്യാമറ ഫോണിന്റെ പിൻഗാമി വിപണിയിലേക്ക്. Honor X9b എന്ന ഈ മിഡ് റേഞ്ച് ഫോൺ പുറത്തിറങ്ങിയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ ഈ ഫോൺ ഇന്ത്യയിൽ എത്തിയിട്ടില്ല.
108 മെഗാപിക്സൽ ക്യാമറയും, 5800 mAH ബാറ്ററിയുമാണ് ഈ പുതുപുത്തൻ ഹോണർ ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ. ഫോണിന്റെ മറ്റ് ഫീച്ചറുകളും ഏകദേശ വിലയും അറിയാം.
Honor X9b-യിൽ എന്തെല്ലാം?
185 ഗ്രാം ഭാരമുള്ള ഫോണിൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1200 x 2652 പിക്സൽ റെസല്യൂഷനും, 120 Hz റീഫ്രെഷ് റേറ്റും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് സ്റ്റോറേജുകളിൽ ഫോൺ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: Budget- Friendly New Apple Pencil: USB-C ചാർജിങ് സപ്പോർട്ടുള്ള Apple പെൻസിൽ, അതും ബജറ്റ് ഫ്രണ്ട്ലി!
8 GB റാമും 256 GB സ്റ്റോറേജുമുള്ള ഹോണർ X9b ഫോണും, 12 GB റാമും 256 GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു ഫോണും. ആൻഡ്രോയിഡ് 13ൽ Magic OS 7.2 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, എമറാൾഡ് ഗ്രീൻ, സൺറൈസ് ഓറഞ്ച് തുടങ്ങിയ ആകർഷക ഡിസൈനുകളിൽ ഫോൺ അവതരിപ്പിക്കാനാണ് സാധ്യത.
108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. സെൽഫി ക്യാമറയായി 16 മെഗാപിക്സലിന്റെ സെൻസറും ലഭ്യം. ഡ്യുവൽ സിം, 5G, Wi-Fi 802.11ac, ബ്ലൂടൂത്ത് 5.1, GPS, NFC, USB-C പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ഫോണിലുണ്ട്.
പവർഫുൾ ബാറ്ററി
35W ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിൽ ഹോണർ നൽകിയിരിക്കുന്നത്. 5,800mAh ബാറ്ററിയാണ് ഹോണർ X9bയിലുള്ളത്. 3 ദിവസം വരെ തുടർച്ചയായി ഉപയോഗിക്കാവുന്ന സ്മാർട്ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 19 മണിക്കൂർ വീഡിയോ പ്ലേ ബാക്കിനും, ഓൺലൈൻ ഗെയിമിങ്ങിൽ 12 മണിക്കൂർ ബാറ്ററി ലൈഫും ഹോണർ ഫോണിലുണ്ട്.
മികച്ച സ്മാർട്ഫോണുകളിലൂടെ ഇന്ന് സ്മാർട്ഫോൺ വിപണിയിൽ ഹോണർ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ഇപ്പോഴിതാ, ഹോണർ ലോ ബജറ്റിലും ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. 12,000 രൂപയിൽ തുടങ്ങുന്ന ഫോണുകളാണ് കമ്പനി പുതിയതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
35W ഫാസ്റ്റ് ചാർജിങ്ങും, 6,000mAh ബാറ്ററിയുമുള്ള Honor Play 8Tയാണ് ഇപ്പോൾ വന്നിട്ടുള്ളത്. വില കുറഞ്ഞ ഫോണുകൾ, അതും മികച്ച സ്മാർട്ഫോൺ ബ്രാൻഡിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഹോണർ പ്ലേ 8T ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile