108MP ട്രിപ്പിൾ Camera, അൾട്രാ ബൗൺസ് ആന്റി ഡ്രോപ് Display! Honor X9b ഇന്ത്യയിലേക്ക്

108MP ട്രിപ്പിൾ Camera, അൾട്രാ ബൗൺസ് ആന്റി ഡ്രോപ് Display! Honor X9b ഇന്ത്യയിലേക്ക്
HIGHLIGHTS

മിഡ് റേഞ്ച് ബജറ്റിലുള്ള Honor X9b ഇന്ത്യയിലേക്ക്

അത്യാധുനിക ടെക്നോളജി ഉപയോഗിച്ചിട്ടുള്ള ഒരു സ്മാർട്ഫോണാണിത്

ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ബൗൺസ് ആന്റി ഡ്രോപ് ഡിസ്‌പ്ലേ ഇതിലാണ്

SGS-സർട്ടിഫൈഡ് ‘360-ഡിഗ്രി ഫുൾ-ഡിവൈസ് പ്രൊട്ടക്ഷനോ’ടെ വരുന്ന Honor X9b ഇന്ത്യയിലേക്ക്. മിഡ് റേഞ്ച് ബജറ്റിലുള്ള ഹോണറിന്റെ പുതുപുത്തൻ ഫോണാണിത്. ഹോണർ എക്സ്9ബിയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി പുറത്തുവിട്ടു.

കമ്പനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15-ന് ഇന്ത്യയിലെ വിപണിയിൽ എത്തുമെന്നാണ് HonorTech വ്യക്തമാക്കിയത്. അത്യാധുനിക ടെക്നോളജി ഉപയോഗിച്ചിട്ടുള്ള ഒരു സ്മാർട്ഫോണാണിത്. ഒരു സ്മാർട്ഫോൺ ശരിക്കും സ്മാർട് ആകാനുള്ള എല്ലാ പുതിയ ഫീച്ചറുകളും ഇതിലുണ്ട്.

Honor X9b ഇന്ത്യയിൽ ഉടൻ

ഫോൺ ഫെബ്രുവരി 15ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. എന്നാൽ വില എത്രയാകുമെന്ന് കമ്പനി അറിയിപ്പിൽ ഉൾപ്പെടുത്തിയില്ല. എങ്കിലും ഹോണർ X9bയുടെ വിലയെ കുറിച്ച് ചില സൂചനകളുണ്ട്. 25,000 മുതൽ 30,000 രൂപ വരെയായിരിക്കും ബജറ്റ്. ഇതിന് വിൽപ്പന സമയത്ത് ബാങ്ക് ഓഫറുകളും ലഭിച്ചേക്കാം.

Honor X9b ഇന്ത്യയിൽ ഉടൻ
Honor X9b ഇന്ത്യയിൽ ഉടൻ

എന്നാൽ Honor X9b 2000 രൂപയിൽ താഴെയായിരിക്കും വരികയെന്നും പറയുന്നുണ്ട്. ഫോണിനൊപ്പം Honor Choice X5 ട്രൂ വയർലെസ് ഇയർബഡുകളും പുറത്തിറങ്ങിയേക്കും.

എന്താണ് Honor X9b സ്പെഷ്യാലിറ്റി?

അടുത്ത മാസം എത്തുന്ന ഈ ഫോണിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം. അത്യാധുനിക ‘എയർബാഗ്’ ടെക്നോളജിയാണ് ഹോണർ ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ബൗൺസ് ആന്റി ഡ്രോപ് ഡിസ്‌പ്ലേയുള്ള ഫോണും ഇതുതന്നെ.

360-ഡിഗ്രി ഫുൾ-ഡിവൈസ് പ്രൊട്ടക്ഷനുള്ള ഫോണാണിത്. ഇത്രയും വിപുലമായ സെക്യൂരിറ്റി കവചമാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. അതിനാൽ Honor X9b SGS-സർട്ടിഫിക്കേഷനും നേടി.

3 ലെവൽ സെക്യൂരിറ്റി ഫീച്ചറാണ് ഫോണിലുള്ളത്. അതായത്, ഇതിന് അൾട്രാ-ബൗൺസ് ആന്റി-ഡ്രോപ്പ് ഡിസ്‌പ്ലേയുണ്ട്. ഫ്രെയിം, ഇന്റേണൽ പാർട്സ് എന്നിവയ്ക്കും 3 ലെവൽ സെക്യൂരിറ്റി ഫീച്ചർ ഉപകരിക്കും.

Honor X9b ഫീച്ചറുകൾ

6.78-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. നേരത്തെ പറഞ്ഞ പോലെ അൾട്രാ ബൗൺസ് ആന്റി ഡ്രോപ് ഡിസ്‌പ്ലേയുണ്ട്. രാജ്യത്ത് ഇങ്ങനെ അവതരിപ്പിക്കുന്ന ആദ്യ ഫോണാണ് ഹോണർ X9b.

READ MORE: 67W SUPERVOOC ചാർജിങ്, 32MP സെൽഫി ക്യാമറ! പ്രീമിയം ഫീച്ചറിൽ Realme 12 Pro ഇന്ത്യയിൽ

ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. കൂടാതെ, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതൊരു 5G ഫോണാണ്.

ക്യാമറയിലും മികച്ച ഫീച്ചറുകൾ പ്രതീക്ഷിക്കാം. 108-മെഗാപിക്സൽ മെയിൻ സെൻസറോടെ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ ഇതിലുണ്ടാകും. 5-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഈ ഹോണർ ഫോണിൽ പ്രതീക്ഷിക്കാം. ഇതിനൊപ്പം 2-മെഗാപിക്സൽ മാക്രോ ഷൂട്ടറും ഹോണർ X9bലുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo