താഴെ വീണാലും പൊട്ടാത്ത സ്മാർട്ഫോൺ Honor X9b 5G ഓർമയില്ലേ? 108MP ക്യാമറയും അത്യാധുനിക ഡിസ്പ്ലേ ഫീച്ചറുമുള്ള ഫോണാണിത്. ഇപ്പോഴിതാ ഈ ഹോണർ ഫോൺ വൻ ലാഭത്തിൽ പർച്ചേസ് ചെയ്യാം.
2024 ഫെബ്രുവരി 15-നാണ് Honor X9b ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കിയത്. മിഡ്-റേഞ്ച് ബജറ്റിലെത്തിയ സ്മാർട്ഫോണിന് ഇപ്പോൾ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 3000 രൂപ വെട്ടിക്കുറച്ചാണ് Honor X9b വിൽക്കുന്നത്. ഇതുകൂടാതെ ഈ 5G ഫോണിന് ബാങ്ക് ഓഫറുകളും ലഭിക്കുന്നുണ്ട്.
1.5K റെസല്യൂഷനുള്ള സ്ക്രീനാണ് ഹോണർ നൽകിയിരിക്കുന്നത്. ഇതിന് 120Hz റീഫ്രെഷ് റേറ്റാണ് വരുന്നത്. 1920Hz PWM ഡിമ്മിങ്, 200 nits പീക്ക് ബ്രൈറ്റ്‌നെസ്സും ഫോണിനുണ്ട്. 6.79 ഇഞ്ച് വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഹോണർ X9b-യിലുള്ളത്.
ഫോണിന്റെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 SoC ആണ്. ഇതിൽ ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ആണുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് മാത്രമല്ല ഹോണർ X9bയുടെ പ്രത്യേകത. ഇതിന്റെ പ്രൈമറി സെൻസർ 108 മെഗാപിക്സലാണെന്നതും ഫോണിനെ ആകർഷകമാക്കുന്നു. 5MPയാണ് ഫോണിന്റെ അൾട്രാവൈഡ് ലെൻസ്. 2 മെഗാപിക്സലിന്റെ മാക്രോ സെൻസറും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് 16MPയുടെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
35W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഹോണറിനെ പവർഫുൾ ആക്കാൻ 5,800mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്. 5G, ഡ്യുവൽ-ബാൻഡ് വൈഫൈ കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി സപ്പോർട്ടും ലഭിക്കും. കൂടാതെ, ജിഎൻഎസ്എസ്, ഡ്യുവൽ സിം ഫീച്ചറുള്ള ഫോണാണിത്. ഹോണറിൽ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിൽ ഫോൺ പുറത്തിറക്കിയത് 25,999 രൂപയ്ക്കാണ്. എന്നാൽ ഇപ്പോൾ 3000 രൂപ വിലക്കുറവിൽ സ്മാർട്ഫോൺ വാങ്ങാം. ഹോണർ X9b-യുടെ ഇപ്പോഴത്തെ വില 22,999 രൂപയാണ്. ഇതൊരു പരിമിത കാല ഓഫറാണെന്നതും ശ്രദ്ധിക്കുക. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുള്ളവർക്ക് വേറെയും ഓഫർ നേടാം. ഇങ്ങനെ 1,000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് ആമസോൺ നൽകുന്നത്. ഓഫറിനെ കുറിച്ചറിയാനും, പർച്ചേസിനും ആമസോൺ ലിങ്ക്.