ഹോണറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Honor X40i എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .octa-core MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ഈ Honor X40i സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
HONOR X40I: SPECIFICATIONS
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2,388 x 1,089 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Dimensity 700 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8GB + 128GB സ്റ്റോറേജുകളിൽ കൂടാതെ 8GB + 256GB സ്റ്റോറേജുകളിൽ അതുപോലെ തന്നെ 12GB + 256GB സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ Android 12 ലാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .4,500 mAh ന്റെ (40W fast charging support )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .