20+16MP ഡ്യൂവൽ ക്യാമറയിൽ ഹുവാവെയുടെ Honor View 10 ,കോട്ടങ്ങളും നേട്ടങ്ങളും ,ഡിജിറ്റ് റെയിറ്റിംഗും
ആമസോണിൽ നിന്നും വാങ്ങിക്കാം
ഹോണറിന്റെ ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഒരു മികച്ച മോഡലാണ് Honor View 10.ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ 6000 രൂപയുടെ വിലക്കുറവിൽ ഇത് വാങ്ങിക്കാവുന്നതാണ് .35999 രൂപ വിലയുണ്ടായിരുന്ന ഈ മോഡലിന് ഇപ്പോൾ ആമസോണിൽ 29999 രൂപയാണ് വില .വൺ പ്ലസ് 5T മോഡലുകൾക്ക് ഒരു കടുത്ത വെല്ലുവിളിതന്നെയാണിത് .
5.99FHD+ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്പ്ലേ 18:9റെഷിയോയിൽ ആണുള്ളത് .Android v8.0 Oreo ഓ എസ് കൂടാതെ 1.8GHz Huawei Kirin 970 ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .
128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 256 ജിബിവരെ ഇതിന്ന് മെമ്മറി വര്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
3750mAHന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഫേഷ്യൽ ഡിറ്റക്ഷൻ ആണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
നേട്ടങ്ങൾ
മികച്ച രൂപകൽപന
മുന്നിൽ ഫിംഗർ പ്രിന്റ് സെൻസർ
മികച്ച ബാറ്ററി ലൈഫ്
ക്യാമറകളുടെ ക്ലാരിറ്റി
കോട്ടങ്ങൾ
ഡിസ്‌പ്ലേയിലെ നീലനിറം
AI ഫീച്ചർ
ഡിജിറ്റ് റെയിറ്റിംഗ് – 79/100
വില – Rs.29,999