ഹുവാവെയുടെ ഏറ്റവും പുതിയ ക്യാമറ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .ഹുവാവെയുടെ ഹോണർ വ്യൂ 20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .എന്നാൽ ഇത് ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ അല്ല .കൂടാതെ ആൻഡ്രോയിഡ് പൈ ൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾകൂടിയാണ് ഹോണറിന്റെ ഈ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും ബുക്കിങ് നടത്തിയാൽ 2999 രൂപവിലവരുന്ന ഹെഡ് ഫോണുകൾ സൗജന്യമായി ലഭിക്കുന്നു .ഈ മാസം 29 നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2310 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19.5:9 ആസ്പെക്റ്റ് റെഷിയോയിൽ തന്നെയാണ് ഇതും പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ HiSilicon Kirin 980ലാണ് പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകളിൽ ഇത് വിപണിയിൽ ലഭിക്കുന്നതാണ് .6 ജിബിയുടെ റാം & 8 ജിബിയുടെ റാംവേരിയന്റുകൾ .എന്നാൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും (ജനുവരി 15) നാളെ മുതൽ പ്രീ ബുക്കിങ് നടത്താവുന്നതാണ് .
6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് ലഭ്യമാകുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പുതിയ 3D ടൈം ടെക്നോളജിയും ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറയിൽ ലഭ്യമാകുന്നതാണു് .ഒരു ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം വേണ്ടിയുള്ള സ്മാർട്ട് ഫോൺ ആണിത് .
4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ ബാറ്ററികൾ ആണിത് .ഇതിന്റെ വിലവിവരങ്ങൾ പറയുകയെണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് വിപണിയിൽ ഏകദേശം (Rs 46,000)) രൂപയാണ് വിലവരുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് വിപണിയിൽ ഏകദേശം (Rs 52,500) രൂപയാണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .