48 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ ഹോണർ V20 എത്തി,വില ?

48 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ ഹോണർ V20 എത്തി,വില ?
HIGHLIGHTS

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി

 

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ലോകവിപണിയിൽ എത്തിയിരിക്കുന്ന ഹോണർ V20 സ്മാർട്ട് ഫോണുകൾ .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തിയിരിക്കുന്നത് .എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂടാതെ പൻഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 3ജി ക്യാമറ സെൻസറുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നു .അടുത്ത വർഷം ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

HiSilicon Kirin 980 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 64 ജിബിയുടെ ,128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pieൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങുന്നത് .4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില ഏകദേശം  2,799 Yuan  28,453 രൂപ മുതൽ  33,535 രൂപവരെയാണ് കണക്കാക്കുന്നത് .

48 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ Huawei Nova 4 പുറത്തിറക്കി

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന  Huawei Nova 4 എന്ന സ്മാർട്ട് ഫോണുകൾ .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ വലിയ പെർഫോമൻസും കൂടാതെ ആൻഡ്രോയിഡിന്റെ പൈയിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഹുവാവെയുടെ തന്നെ ഈ വർഷം പുറത്തിറങ്ങിയ  P20 Pro എന്ന മോഡലുകൾക്ക് സമാനമായ സവിശേഷതകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു ചില സവിശേഷതകൾ മനസ്സിലാക്കാം .

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .2310×1080 പിക്സൽ റെസലൂഷനാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സ്റ്റൈലിഷ് രൂപകല്പനയിലാണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത് .പിന്നിൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയ്ക്കുള്ളിൽ ആണ് കൊടുത്തിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo