Price Cut: Triple ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ള Honor പ്രോ ഫോണിന്, 14000 രൂപ ഇളവ് പ്രഖ്യാപിച്ചു
Honor 200 Pro 5G മികച്ച ഓഫറിൽ വിൽക്കുന്നു
സ്റ്റുഡിയോ ഹാർകോർട്ടിനൊപ്പം നിർമിച്ച AI- പവർഡ് പോർട്രെയിറ്റ് ക്യാമറകൾ ഫോണിലുണ്ട്
പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയ്ക്കായി നിർമിച്ച ഫോണാണ് ഹോണർ 200 പ്രോ
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് Honor 200 Pro 5G ഇന്ത്യയിലെത്തിയത്. ഹോണർ 200 സീരീസിലെ പവർഫുൾ മോഡലാണ് ഇതിലെ പ്രോ വേർഷൻ. 57,999 രൂപയ്ക്കാണ് ഇന്ത്യയിൽ സ്മാർട്ഫോൺ പുറത്തിറക്കിയത്. സ്റ്റുഡിയോ ഹാർകോർട്ടിനൊപ്പം നിർമിച്ച AI- പവർഡ് പോർട്രെയിറ്റ് ക്യാമറകൾ ഫോണിലുണ്ട്.
ഈ ആൻഡ്രോയിഡ് ഫോണിൽ ഡ്യുവൽ 50-മെഗാപിക്സൽ ക്യാമറകളാണുള്ളത്. എന്നാലോ ഇത് ട്രിപ്പിൾ ക്യാമറ ഫോണാണ്. അതിനാൽ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരീയൻസ് ഇതിൽ ലഭിക്കും.
Honor 200 Pro 5G ഓഫർ
ഇപ്പോഴിതാ Honor 200 Pro 5G മികച്ച ഓഫറിൽ വിൽക്കുന്നു. ആമസോണിന്റെ ഫെസ്റ്റിവൽ ഷോപ്പിങ്ങിലാണ് ഓഫർ. ഒരു മാസം നീളുന്ന ആദായവിൽപ്പനയാണ് ആമസോൺ സംഘടിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി S23 അൾട്രായും മറ്റും സെയിലിലെ ആദ്യ വാരത്തിൽ തന്നെ വിറ്റുപോയി. ഇപ്പോഴിതാ, മികച്ച പെർഫോമൻസ് തരുന്ന ആൻഡ്രോയിഡ് ഫോണുകൾക്കും ഓഫർ ലഭിക്കുന്നു.
Honor 200 Pro 5G ഫീച്ചറുകൾ
ഹോണർ 200 പ്രോ പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയ്ക്കായി നിർമിച്ച ഫോണാണ്. പ്രീമിയം ഫീച്ചറുകളുള്ള ആൻഡ്രോയിഡ് ഫോണെന്ന് കൂടി പറയാം. 6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് സ്‌ക്രീനാണ് ഫോണിനുള്ളത്. അതായത് അൽപ്പം വലിപ്പമുള്ള സ്ക്രീൻ തന്നെയാണ് ഫോണിനുള്ളത്. ഡിസ്പ്ലേയ്ക്ക് 1.5K റെസല്യൂഷനുണ്ട്. ഇതിൽ 4000nits പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. അൾട്രാ-സ്മൂത്ത് വിഷ്വലുകൾക്കായി 120Hz റിഫ്രെഷ് റേറ്റുണ്ട്.
ക്യാമറയിലാണ് ഹോണർ 200 പ്രോ ഒട്ടനവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സജ്ജീകരിച്ചിട്ടുള്ളത്. വിഖ്യാത സ്റ്റുഡിയോ ഹാർകോർട്ടുമായി സഹകരിച്ചാണ് ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇതിൽ 50 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയുണ്ട്. ഈ പ്രൈമറി ക്യാമറ 2.5x ഒപ്റ്റിക്കൽ സൂം ഫീച്ചറുകളുള്ളതാണ്. 50MP ടെലിഫോട്ടോ ലെൻസും 12MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്.
Also Read: Huge Price Cut: വെറുതെ പറയുന്നതല്ല, Triple ക്യാമറ Realme 5G 8000 രൂപ കിഴിവിൽ!
1/1.3 ഇഞ്ച് സൂപ്പർ ഡൈനാമിക് എച്ച്9000 സെൻസർ ഉപയോഗിച്ചിരിക്കുന്നു. ക്യാമറയിൽ നിങ്ങൾക്ക് ലൈറ്റ് സെൻസിംഗ് ഫീച്ചറുകളും HDR സപ്പോർട്ടും ലഭിക്കുന്നതാണ്. ഡ്യുവൽ സ്റ്റെബിലൈസേഷൻ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ക്ലാരിറ്റിയുള്ള ഫോട്ടോകൾ ലഭിക്കും.
ഈ സ്മാർട്ഫോണിലെ ബാറ്ററി 5200mAh ആണ്. ഇത് സിലിക്കൺ-കാർബൺ കൊണ്ട് നിർമിച്ചിരിക്കുന്നു. പ്രധാനമായും പറയേണ്ടത് ഇതിൽ AI അടിസ്ഥാനമാക്കിയുള്ള പവർ-സേവിംഗ് ഫീച്ചറുകൾ ലഭിക്കുന്നതാണ്. കൂടാതെ സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14-ൽ നിർമ്മിച്ച MagicOS 8.0-ൽ ഫോൺ പ്രവർത്തിക്കുന്നു.
43,999 രൂപയ്ക്ക് വാങ്ങാം!
വമ്പിച്ച കിഴിവാണ് ഹോണർ 200 പ്രോയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഏകദേശം 14000 രൂപ വെട്ടിക്കുറച്ചു. 13,000 രൂപ തൽക്ഷണ കിഴിവും 1000 രൂപയ്ക്ക് മുകളിൽ ബാങ്ക് ഓഫറും ലഭ്യമാണ്. അതും 12GB+512GB വേരിയന്റിനാണ് ഇത്രയും കിഴിവ് നൽകുന്നത്.
ഹോണർ 200 പ്രോ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 44,998 രൂപയ്ക്കാണ്. എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ വേറെ ഓഫറുകളുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 1,000 രൂപയിലധികം ഇളവ് ലഭിക്കും. ഇത് കൂടി ഉൾപ്പെടുത്തുമ്പോൾ ഫോണിന്റെ വില 43,999 രൂപയായി കുറയുന്നു. പർച്ചേസിനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile