ഹോണറിന്റെ പുതിയ പ്ലേ അൾട്രാവയലറ്റ് എത്തി ,വില ?

Updated on 18-Oct-2018
HIGHLIGHTS

ഹോണറിന്റെ പുതിയ മോഡലുകൾ എത്തി

 

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ പ്ലേ .അതിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഹോണർ പ്ലേ അൾട്രാവയലറ്റ് മോഡൽ .16MP+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 19999 രൂപയാണ് വില .

6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4ഡിയിൽ നിങ്ങൾക്ക് ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ലോക്കിങ് സംവിധാനവും ഇതിനുണ്ട് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3750mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളും സവിശേഷതയാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :