പുതിയ ടെക്നോളജിയിൽ ഹുവാവെയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറക്കി .ഹുവാവെ ഹോണർ 9ഐ (2018 ) കൂടാതെ ഹോണർ പ്ലേ എന്നി മോഡലുകളാണ് GPU ടർബോ ടെക്നോളജിയിൽ എത്തിയിരിക്കുന്നത് .
ഹുവാവെ ഹോണർ പ്ലേ 2018 ,രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .ജൂൺ 11 മുതൽ ഇത് സെയിൽ ആരംഭിക്കുന്നതാണ് .ഇതിന്റെ മറ്റു ചില പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Huawei HiSilicon Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിലും ആണ് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .ചൈന വിപണിയിലാണ് ഇത് ഇപ്പോൾ എത്തിയിരിക്കുന്നത് .
3750mAh ന്റെ ബാറ്ററി ലൈഫ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G VoLTE, Wi-Fi 802.11ac, Bluetooth 4.2, GPS, കൂടാതെ USB Type-C എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .176 ഗ്രാം ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് ഏകദേശം Rs. 21,000 രൂപയും അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് ഏകദേശം 25,100 രൂപയും ആണ് പ്രതീക്ഷിക്കുന്നത് .ഷവോമിയുടെ Y2 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് ഹുവാവെയുടെ പുതിയ സ്റ്റൈലിഷ് മോഡലുകളും എത്തുന്നത് .
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോൺ എത്തി
ഷവോമി റെഡ്മി Y2 ,5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .
12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9999 രൂപമുതൽ Rs 11999 രൂപവരെയാണ് .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തുന്നു .കൂടാതെ ഉടൻ തന്നെ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .