6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഹോണർ പ്ലേ എത്തി
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ
ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ പ്ലേ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം & 6 ജിബിയുടെ റാം വേരിയന്റുകൾ .19999 രൂപ മുതൽ 23999 രൂപവരെയാണ് ഈ മോഡലുകളുടെ വില വരുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4ഡിയിൽ നിങ്ങൾക്ക് ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ലോക്കിങ് സംവിധാനവും ഇതിനുണ്ട് .
16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3750mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളും സവിശേഷതയാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .