Honor Magic VS 2 Launch: 16GB റാം Honor Magic VS 2 പ്രീമിയം ഫോൾഡബിൾ ഫോൺ പുറത്തിറങ്ങി

Updated on 15-Oct-2023
HIGHLIGHTS

പ്രീമിയം ഫോൾഡബിൾ ഫോൺ Honor Magic VS 2 വിപണിയിലെത്തി

80,000 രൂപയാണ് ഈ ഫോൾഡബിൾ ഫോണിന് വില വരുന്നത്

ഗ്ലേസിയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, വയലറ്റ് കോറൽ കളർ ഓപ്ഷനുകളിലാണ് വരുന്നത്

Honor പുതിയ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഹോണർ മാജിക് Vs 2 ചൈനയിൽ അവതരിപ്പിച്ചു. ഒക്ടോബർ 17 മുതൽ ഹോണർ മാജിക് Vs 2 ചൈനയിൽ വാങ്ങാൻ ലഭ്യമാകും. ഈ ഫോണിന്റെ ഇന്ത്യൻ വിപണിയിൽ എന്ന് അവതരിപ്പിക്കും എന്ന് ഒരു വ്യക്തത നൽകിയിട്ടില്ല.

Honor Magic VS 2 വില

12GB + 256GB വേരിയന്റിന് ചൈനയിൽ Honor Magic VS 2 ഏകദേശം 80,000 രൂപയാണ്. 16GB + 512GB സ്റ്റോറേജ് ഓപ്ഷന് ഏകദേശം 88,000 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഗ്ലേസിയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, വയലറ്റ് കോറൽ കളർ ഓപ്ഷനുകളിലാണ് പുതിയ ഫോൾഡബിൾ ഫോൺ വരുന്നത്.

Honor Magic VS 2 ഡിസ്പ്ലേ

ഫുൾ HD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും നൽകുന്ന 7.92 ഇഞ്ച് LTPO OLED പ്രൈമറി ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, അതേ റെസല്യൂഷനുംറിഫ്രഷ് റേറ്റും ഉള്ള 6.43 ഇഞ്ച് സെക്കൻഡറി LTPO OLED സ്‌ക്രീനും ഇതിന് ലഭിക്കുന്നു.

Honor Magic VS 2 ചൈനയിലെത്തി

Honor Magic VS 2 പ്രോസസ്സർ

Adreno 730 GPU-മായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രൊസസറും 16GB വരെ റാമും ആണ് നൽകുന്നത്. 512GB ഇൻബിൽറ്റ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിസ്ക് ഒഎസ് 7.2 ലാണ് ഇത് വരുന്നത്.

Honor Magic VS 2 ക്യാമറ

50എംപി പ്രധാന ക്യാമറ, 12എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 20എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് Magic Vs 2 വരുന്നത്. ഈ ഉപകരണത്തിന്റെ ക്യാമറകൾ OIS, EIS എന്നിവയെ പിന്തുണയ്ക്കുന്നു. രണ്ട് സ്‌ക്രീനുകളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി ക്യാമറയും ഹോണറിന്റെ ഈ ബുക്ക്-സ്റ്റൈൽ ഫോൾഡബിളിലുണ്ട്.

കൂടുതൽ വായിക്കൂ: Samsung Galaxy A05s Launch: Samsungന്റെ പ്രീമിയം സ്മാർട്ഫോണിലെ അതേ ക്യാമറ ഈ ലോ- ബജറ്റ് Galaxy A05s ഫോണിലും

Honor Magic VS 2 ബാറ്ററി

66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.

Connect On :