ഹോണറിന്റ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ മാജിക്ക് വിപണിയിൽ എത്തി . 5.09 ഇഞ്ചിന്റെ Quad HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Kirin 950 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയോ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2900mAh ലൈഫിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .
36,990 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .വിലക്കൂടുതൽ ആയതുകൊണ്ടുതന്നെ എത്ര മാത്രം വിപണിയിൽ വിജയം കൈവരിക്കും എന്ന് കണ്ടറിയേണ്ടിവരും