Honor V-Purse: ഹോണർ പുത്തൻ ഫോൾഡബിൾ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചു

Honor V-Purse: ഹോണർ പുത്തൻ ഫോൾഡബിൾ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചു
HIGHLIGHTS

പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ വി പേഴ്സ് വിപണിയിലെത്തിച്ചു

ചൈനീസ് മാർക്കറ്റിൽ സെപ്റ്റംബർ 19-നാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കന്നത്

ഫോണിന്റെ പ്രീ-ബുക്കിംഗ് ചൈനയിൽ ആരംഭിച്ചു

ഹോണർ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ വി പേഴ്സ് വിപണിയിലെത്തിച്ചു. ചൈനീസ് മാർക്കറ്റിൽ സെപ്റ്റംബർ 19-നാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കന്നത്. ഫോണിന്റെ പ്രീ ബുക്കിങ്ങും ചൈനയിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഹോണർ വി പേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാവുന്നത് അതിന്റെ ഡിസൈൻ ആണ്. ലേഡീസ് പേഴ്സ് പോലെ മടക്കി വെയ്ക്കാവുന്ന ഡിസൈൻ ആണ് ഫോണിന്റെ പ്രത്യേകത. ബെർലിനിൽ നടന്ന ഐഎഫ്എ 2023 ട്രേഡ് ഷോയി ഫോണിന്റെ മാതൃക ഹോണർ പ്രദർശിപ്പിച്ചിരുന്നു. പുതിയ ഫോൺ ഹോണർ ഇന്ത്യൻ വിപണിയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഹോണർ 90 എന്ന സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് കമ്പനിയുടെ തിരിച്ചു വരവ് ആയിട്ടാണ് കരുതേണ്ടത്. അതിനാൽ തന്നെ വി പേഴ്സ് എന്ന ഫോണും ഇന്ത്യൻ മാർക്കറ്റിൽ എത്തിയേക്കും.

ഹോണർ വി പേഴ്സ് കളർ, സ്റ്റോറേജ് വേരിയന്റുകൾ

കറുപ്പ്, നീല, ഗോൾഡൻ എന്നീ കളറുകളിലാണ് കമ്പനി വി പേഴ്സ് എന്ന ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫോണുമായി ബന്ധിപ്പിച്ച് ഒരു ചെയിൻ നൽകിയിരിക്കുന്നതിനാൽ ലേഡീസ് പേഴ്സ് പോലെ ഉപയോഗിക്കാം. 16 GB റാം+ 256 GB സ്റ്റോറേജ്, 16 GB റാം + 512 GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഹോണർ വി പേഴ്സ് വില

16GB + 256GB സ്റ്റോറേജ് വേരിയന്റിന് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 68,400 രൂപയായിരിക്കും വില. 16GB + 512GB വേരിയന്റിന് ഏകദേശം 75,300 രൂപയാണ്.

ഹോണർ വി പേഴ്സ് ഡിസ്പ്ലേ

2,348 x 2,016 പിക്സൽ റെസല്യൂഷനോട് കൂടിയ 7.71 ഇഞ്ച് ഔട്ടർ OLED ഡിസ്പ്ലേയാണ് ഫോണിന് ഹോണർ നൽകിയിരിക്കുന്നത്. ഇത് മടക്കുമ്പോൾ 2,348 x 1,088 പിക്സൽ റെസല്യൂഷനുള്ള 6.45 ഇഞ്ച് പാനലായി മാറുന്നതായിരിക്കും. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുന്നതാണ്. 2,160Hz, പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ 1,600 nits എന്നീ കാര്യങ്ങളും ഡിസ്പ്ലേ അവകാശപ്പെടുന്നുണ്ട്.

ഹോണർ വി പേഴ്സ് പ്രോസസ്സർ

സ്‌നാപ്ഡ്രാഗൺ 778 ജി SoC ആണ് ഫോണിന്റെ കരുത്ത് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2ൽ ആണ് ഫോൺ പ്രവർത്തിക്കുക.

ഹോണർ വി പേഴ്സ് ക്യാമറയും ബാറ്ററിയും

ഹോണർ വി പേഴ്‌സിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്‌സൽ സെൻസറും ആണ് കമ്പനി നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഹോണർ ഫോണിനായി നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി വഴി 35W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വസ്ത്രത്തിന് അനുയോജ്യമായ നിറത്തിൽ ഫോണിന്റെ ഡിസ്പ്ലേ സെറ്റ് ചെയ്യാവുന്നതാണ്. ഇത് ഫോണിന്റെ പ്രത്യേക ആകർഷണം ആയിരിക്കും. ഫൈ-ഡിജിറ്റൽ ഫാഷൻ സ്റ്റേറ്റ്‌മെന്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo