മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറയിൽ എത്തിയ ഹോണർ 9ഐ ഇപ്പോൾ 10999 രൂപയ്ക്ക്

Updated on 15-Feb-2019
HIGHLIGHTS

കുറഞ്ഞ ചിലവിൽ ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

 

ഹുവാവയുടെ കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഹോണർ 9ഐ എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ഡ്യൂവൽ മുൻ പിൻ ക്യാമറകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില കുറഞ്ഞിരിക്കുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ നോ കോസ്റ്റ് EMI ൽ ഇത് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

5.99  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Huawei Kirin 659 Octa Core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് 128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ 16999 രൂപവരെയായിരുന്നു വില .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 + 2  മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ ഡ്യൂവൽ മുൻ പിൻ ക്യാമറകൾ തന്നെയാണ് .കൂടാതെ 3340 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :