ഡയമണ്ട് സിൽവർ, എമറാൾഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്
ഹോണർ 90 സീരീസിൽ രണ്ട് ഫോണുകൾ ഉണ്ട്
ഹോണർ 90, ഹോണർ 90 പ്രോ എന്നിവയാണ് ഈ രണ്ട് ഫോണുകൾ
ഹോണർ ഉടൻ തന്നെ ഇന്ത്യയിൽ പുതിയ സ്മാർട്ട്‌ഫോൺ സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ചൈനയിൽ അവതരിപ്പിച്ച ഹോണർ 90 സീരീസിൽ രണ്ട് ഫോണുകൾ ഉണ്ട്. ഹോണർ 90, ഹോണർ 90 പ്രോ എന്നിവയാണ് ഈ രണ്ട് ഫോണുകൾ. ഈ വർഷം മെയ് മാസത്തിലാണ് ഹോണർ 90, ഹോണർ 90 പ്രോ എന്നിവ ചൈനയിൽ അവതരിപ്പിച്ചത്. പ്രീമിയം ഡിസൈനും 200എംപി ക്യാമറയുമാണ് ഹോണർ 90യുടെ പ്രത്യേകത.
ഹോണർ 90 വില
ഹോണർ 90 ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 29,160 രൂപയായിരിക്കും വില എന്നാണ് കരുതുന്നത്.
ഹോണർ 90 ഡിസ്പ്ലേ
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഒഎൽഇഡി (OLED) ഡിസ്പ്ലേ ഉൾപ്പെടുന്ന ആഗോള പതിപ്പിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹോണർ 90 പ്രോസസറും ഒഎസും
12GB റാമും 512GB ഇൻബിൽറ്റ് സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റാണ് ഇത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ (MagicUI) 7.1-ലാൻ മോഡൽ പ്രവർത്തിക്കുന്നു.
ഹോണർ 90 ക്യാമറ
ഹോണർ 90യുടെ ആഗോള വേരിയൻറിൽ എൽഇഡി ഫ്ലാഷിനൊപ്പം രണ്ട് വ്യത്യസ്ത വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുകളിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 200എംപി പ്രൈമറി ക്യാമറ, 12എംപി ആൾട്രാ വൈഡ്, 2എംപി ഡെപ്ത് ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 50എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. 200എംപി പ്രൈമറി ക്യാമറ ഈ സ്മാർട്ട് ഫോണിന്റെ മികച്ച ഒരു പ്രത്യേകതയായി മാറും എന്ന് ഞാൻ കരുതുന്നു.
ഹോണർ 90 ബാറ്ററി
5000mah ബാറ്ററിയും ഉണ്ട്. ഹോണർ 90 ന് 66W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ട്, അതേസമയം ഹോണർ 90 പ്രോയ്ക്ക് 99W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ട്.
ഹോണർ 90 കളർ വേരിയന്റുകൾ
ഡയമണ്ട് സിൽവർ, എമറാൾഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.