Honor 90 Launch: 200എംപി ക്യാമറയുമായി ഹോണർ 90 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

Honor 90 Launch: 200എംപി ക്യാമറയുമായി ഹോണർ 90 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

ഹോണർ 90 ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാനൊരുങ്ങി ഹോണർ. ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ 90 ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. പ്രീമിയം ഡിസൈനും 200എംപി  ക്യാമറയുമാണ് ഹോണർ 90യുടെ പ്രത്യേകത. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഒഎൽഇഡി (OLED) ഡിസ്പ്ലേ ഉൾപ്പെടുന്ന ആഗോള പതിപ്പിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണർ 90 പ്രോസസറും ഒഎസും 

സെപ്റ്റംബറിൽ ഹോണർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 12GB റാമും 512GB ഇൻബിൽറ്റ് സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റാണ് ഇത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ (MagicUI) 7.1-ലാൻ മോഡൽ പ്രവർത്തിക്കുന്നു.

ഹോണർ 90 ക്യാമറ 

ഹോണർ 90യുടെ  ആഗോള വേരിയൻറിൽ എൽഇഡി ഫ്ലാഷിനൊപ്പം രണ്ട് വ്യത്യസ്ത വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുകളിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 200എംപി പ്രൈമറി ക്യാമറ, 12എംപി ആൾട്രാ വൈഡ്, 2എംപി ഡെപ്ത് ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 50എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. 200എംപി പ്രൈമറി ക്യാമറ ഈ സ്മാർട്ട് ഫോണിന്റെ മികച്ച ഒരു പ്രത്യേകതയായി മാറും എന്ന് ഞാൻ കരുതുന്നു.

ഹോണർ 90 ബാറ്ററി 

5000 എംഎഎച്ച് ബാറ്ററിയിൽ 66 വാട്ട് ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ട്. 

ഹോണർ 90 കളറും വിലയും 

ഡയമണ്ട് സിൽവർ, എമറാൾഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 30,000 രൂപയിൽ താഴെ വിലയ്ക്ക് ഫോൺ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

Nisana Nazeer
Digit.in
Logo
Digit.in
Logo