100W ഫാസ്റ്റ് ചാർജിങ്ങുമായി Honor 90 GT ലോഞ്ച് ചെയ്തു. Qualcomm Snapdragon 8 Gen 2 SoC പ്രോസസറുമായാണ് ഫോൺ വരുന്നത്. 5,000mAh ബാറ്ററിയും മറ്റൊരു പ്രധാന സവിശേഷതയാണ്. മുൻനിര ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബജറ്റിൽ ഈ ഫോൺ വാങ്ങാം.
ചൈനീസ് വിപണിയിലാണ് ഹോണർ 90 GT ലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ആണ് ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റും ഫോണിലുണ്ട്. 6.7-ഇഞ്ച് ഫുൾ-HD+ OLED പാനൽ ഹോണർ 90 GTയിലുണ്ട്. Adreno 740 GPU-മായി ജോടിയാക്കിയ ഫോണാണിത്. ഇതിൽ 4nm ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 50-മെഗാപിക്സൽ IMX800 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 12 MPയുടെ LED ഫ്ലാഷ് യൂണിറ്റും ക്യാമറയിൽ വരുന്നു. കൂടാതെ 16 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ് ഹോണർ 90 GTയിലുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് പ്രോസസർ. 100W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 5,000mAh ആണ് ബാറ്ററി. ഫോൺ ചൈനയിൽ പ്രീ- ഓർഡറിന് ലഭിക്കും. ഈ മാസം അവസാനം ഫോൺ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. അതായത്, ഡിസംബർ 26 മുതൽ ഫോൺ വിൽപ്പനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കാം.
നാല് റാം കോൺഫിഗറേഷനിലാണ് ഫോൺ വിപണിയിൽ എത്തുക. 12GB + 256GB സ്റ്റോറേജിലും, 12GB + 512GB സ്റ്റോറേജിലും ഫോൺ അവതരിപ്പിച്ചു. 16GB റാമുള്ള ഹോണർ ഫോണിന് 256GB കോൺഫിഗറേഷൻ വരുന്നു. 24GB + 1TB വേരിയന്റുള്ള ഹോണർ 90 GTയുമുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഹോണർ വാഗ്ദാനം ചെയ്യുന്നു. 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി Type-C കണക്റ്റിവിറ്റി എന്നിവയുമുണ്ട്. കൂടാതെ ഇതിന് 187 ഗ്രാം ഭാരവും 162.5mm x 75.3mm x 7.9mm വലുപ്പവുമാണ് വരുന്നത്.
30,000 രൂപ റേഞ്ചിലാണ് ഹോണർ 90 ജിടി പുറത്തിറക്കിയത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 2,599 യുവാൻ വില വരുന്നു. ഇന്ത്യയിൽ ഏകദേശം 30,300 രൂപയാകും. 16GB + 256GB ഹോണർ 90 ജിടിയ്ക്ക് 2,899 യുവാൻ വില വരും. ഇതിന് ഏകദേശം 3,8000 രൂപയായിരിക്കും വില.
READ MORE: തീയോ കൊടുങ്കാറ്റോ! Lava Storm 5G എത്തി, 11K റേഞ്ചിൽ 33W ചാർജിങ് ഫോൺ
12GB + 512GB ഫോണിന് 3,199 യുവാനാണ്. ഇന്ത്യയിൽ ഏകദേശം 37,300 രൂപയാകും. 24GB + 1TB വേരിയന്റിന് 3,699 യുവാനാണ് വില. 43,100 രൂപയായിരിക്കും ഫോണിന് ഇന്ത്യയിൽ വില വരുന്നത്. ബേൺ ഫാസ്റ്റ് ഗോൾഡ്, ജിടി ബ്ലൂ, സ്റ്റാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.