Honor 90 GT Launch: 5000mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ്! ഹോണറിന്റെ പുതിയ പോരാളി എത്തി

Honor 90 GT Launch: 5000mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ്! ഹോണറിന്റെ പുതിയ പോരാളി എത്തി
HIGHLIGHTS

Honor 90 GT ലോഞ്ച് ചെയ്തു, വിലയും ഫീച്ചറുകളും ഇതാ...

Qualcomm Snapdragon 8 Gen 2 SoC പ്രോസസറുമായാണ് ഫോൺ വരുന്നത്

5,000mAh ബാറ്ററിയും മറ്റൊരു പ്രധാന സവിശേഷതയാണ്

100W ഫാസ്റ്റ് ചാർജിങ്ങുമായി Honor 90 GT ലോഞ്ച് ചെയ്തു. Qualcomm Snapdragon 8 Gen 2 SoC പ്രോസസറുമായാണ് ഫോൺ വരുന്നത്. 5,000mAh ബാറ്ററിയും മറ്റൊരു പ്രധാന സവിശേഷതയാണ്. മുൻനിര ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബജറ്റിൽ ഈ ഫോൺ വാങ്ങാം.

Honor 90 GT ലോഞ്ച്

ചൈനീസ് വിപണിയിലാണ് ഹോണർ 90 GT ലോഞ്ച് ചെയ്തത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ആണ് ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റും ഫോണിലുണ്ട്. 6.7-ഇഞ്ച് ഫുൾ-HD+ OLED പാനൽ ഹോണർ 90 GTയിലുണ്ട്. Adreno 740 GPU-മായി ജോടിയാക്കിയ ഫോണാണിത്. ഇതിൽ 4nm ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

Honor 90 GT Launch: 5000mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ്! ഹോണറിന്റെ പുതിയ പോരാളി എത്തി
Honor 90 GT ഫീച്ചർ

ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 50-മെഗാപിക്സൽ IMX800 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 12 MPയുടെ LED ഫ്ലാഷ് യൂണിറ്റും ക്യാമറയിൽ വരുന്നു. കൂടാതെ 16 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ് ഹോണർ 90 GTയിലുള്ളത്.

Honor 90 GT ഫീച്ചർ

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് പ്രോസസർ. 100W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 5,000mAh ആണ് ബാറ്ററി. ഫോൺ ചൈനയിൽ പ്രീ- ഓർഡറിന് ലഭിക്കും. ഈ മാസം അവസാനം ഫോൺ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. അതായത്, ഡിസംബർ 26 മുതൽ ഫോൺ വിൽപ്പനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കാം.

നാല് റാം കോൺഫിഗറേഷനിലാണ് ഫോൺ വിപണിയിൽ എത്തുക. 12GB + 256GB സ്റ്റോറേജിലും, 12GB + 512GB സ്റ്റോറേജിലും ഫോൺ അവതരിപ്പിച്ചു. 16GB റാമുള്ള ഹോണർ ഫോണിന് 256GB കോൺഫിഗറേഷൻ വരുന്നു. 24GB + 1TB വേരിയന്റുള്ള ഹോണർ 90 GTയുമുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഹോണർ വാഗ്ദാനം ചെയ്യുന്നു. 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി Type-C കണക്റ്റിവിറ്റി എന്നിവയുമുണ്ട്. കൂടാതെ ഇതിന് 187 ഗ്രാം ഭാരവും 162.5mm x 75.3mm x 7.9mm വലുപ്പവുമാണ് വരുന്നത്.

Honor 90 GT വില

30,000 രൂപ റേഞ്ചിലാണ് ഹോണർ 90 ജിടി പുറത്തിറക്കിയത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 2,599 യുവാൻ വില വരുന്നു. ഇന്ത്യയിൽ ഏകദേശം 30,300 രൂപയാകും. 16GB + 256GB ഹോണർ 90 ജിടിയ്ക്ക് 2,899 യുവാൻ വില വരും. ഇതിന് ഏകദേശം 3,8000 രൂപയായിരിക്കും വില.

READ MORE: തീയോ കൊടുങ്കാറ്റോ! Lava Storm 5G എത്തി, 11K റേഞ്ചിൽ 33W ചാർജിങ് ഫോൺ

12GB + 512GB ഫോണിന് 3,199 യുവാനാണ്. ഇന്ത്യയിൽ ഏകദേശം 37,300 രൂപയാകും. 24GB + 1TB വേരിയന്റിന് 3,699 യുവാനാണ് വില. 43,100 രൂപയായിരിക്കും ഫോണിന് ഇന്ത്യയിൽ വില വരുന്നത്. ബേൺ ഫാസ്റ്റ് ഗോൾഡ്, ജിടി ബ്ലൂ, സ്റ്റാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo