Honor 90 5G Offline Sale: Honor 90 5G ഇനി ഓൺലൈനിൽ മാത്രമല്ല, പിന്നെയോ!

Updated on 31-Oct-2023
HIGHLIGHTS

ആമസോൺ വഴിയാണ് ഹോണർ 90 5G ഇന്ത്യയിൽ ലഭിച്ചിരുന്നത്

എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ഈ ഹോണർ ഫോൺ ലഭ്യമാകും

ഹോണർ 90 5ജിയെ ഒരു പ്രീമിയം സ്മാർട്ട്ഫോണെന്ന് തന്നെ വിശേഷിപ്പിക്കാം.

Honor 90 5G എന്ന സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് അ‌വതരിപ്പിച്ചിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. പ്രീമിയം സ്മാർട്ട്ഫോണുകളിലേതിന് സമാനമായ ഫീച്ചറുകൾ ഹോണർ 90 5G വാഗ്ദാനം ചെയ്യുന്നുണ്ട്..ആമസോൺ വഴിയാണ് ഹോണർ 90 5G ഇന്ത്യയിൽ ലഭിച്ചിരുന്നത്.

എന്നാൽ ഇ​നിമുതൽ ഇന്ത്യയിലെ എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ഈ ഹോണർ ഫോൺ ലഭ്യമാകും. സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, മികച്ച ക്യാമറ, കർവ്ഡ് OLED ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ബാറ്ററി എന്നിവയെല്ലാമുള്ള ഹോണർ 90 5ജിയെ ഒരു പ്രീമിയം സ്മാർട്ട്ഫോണെന്ന് തന്നെ വിശേഷിപ്പിക്കാം.ഇവിടെ നിന്ന് വാങ്ങൂ

Honor 90 5G ഡിസ്‌പ്ലേയും പ്രോസസറും

2664×1200 പിക്സൽ റെസലൂഷനും 1,600 നിറ്റ്‌സ് വരെ ബ്രൈറ്റ്നസും 120Hz വരെ റിഫ്രഷ് റേറ്റുമുള്ള 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്.

Honor 90 5G ഒഎസ്

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.1 ഉപയോഗിച്ചാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

Honor 90 5G ഇനി ഓൺലൈനിൽ മാത്രമല്ല ഓഫ്‌ലൈനിലും ലഭിക്കും

ഹോണർ 90 5G ക്യാമറ

200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഹോണർ 90 5ജി വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച് ഹോൾ സ്ലോട്ടിൽ 50-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.

ഹോണർ 90 5G മറ്റ് പ്രധാന ഫീച്ചറുകൾ

5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

കൂടുതൽ വായിക്കൂ: Heartrate Monitoring by Earbuds: ഹൃദയ സ്പന്ദനം നിരീക്ഷിക്കാൻ TWS Earbuds-ൽ പുത്തൻ ടെക്നോളോജി

ഹോണർ 90 5G ബാറ്ററി

66W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും കമ്പനി ഹോണർ 90 5G യിൽ പായ്ക്ക് ചെയ്തിരിക്കുന്നു.

ഹോണർ 90 5G വില

ഹോണർ 90 5G യുടെ 8 GB റാം + 256 GB സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 GB റാം + 512 GB സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് വില. ആമസോണിൽനിന്ന് ഈ ഫോൺ 27,749 രൂപ വിലയിൽ വരെ സ്വന്തമാക്കാമായിരുന്നു. ഇപ്പോൾ റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്ക് എത്തുമ്പോൾ, എന്തൊക്കെ ഡിസ്കൗണ്ടുകളാണ് ഹോണർ 90 5Gക്ക് Reliance Digital സ്റ്റോറുകളിൽ ലഭ്യമാകുക.

Connect On :