Honor 90 5G Offer: Amazon ഓഫറിന് പുറമെ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടുമായി Honor 90 5G

Updated on 07-Dec-2023
HIGHLIGHTS

Honor 90 5G ഫോൺ 27 ശതമാനം വിലക്കിഴിവിൽ Amazon വിൽക്കുന്നു

ഇതിന് പുറമെയാണ് ഹോണർ ഡേയ്സ് സെയിലിൽ ബാങ്ക് ഓഫറുകളും ലഭിക്കുന്നത്

ബാങ്ക് ഓഫറിലൂടെ 3000 രൂപ വിലക്കിഴിവിൽ ഫോൺ വാങ്ങാം

Amazon ഡിസംബർ 8 വരെയാണ് Honor days സേയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഹോണർ ഇന്ന് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട ഒരു ബ്രാൻഡ് കൂടിയാണ്. ഇപ്പോഴിതാ 8GB + 256GB സ്റ്റോറേജുള്ള Honor 90 5G ഫോണിന് ഹോണർ ഡേയ്സ് സെയിലിലൂടെ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.

Honor 90 5G

3,000 രൂപ ഡിസ്കൗണ്ടിൽ ഹോണർ 90 വിപണിയിൽ ലഭ്യമാണ്. 31,999 രൂപ റേഞ്ചിൽ 8ജിബി റാമുള്ള ഹോണർ ഫോൺ പർച്ചേസ് ചെയ്യാമെന്നതാണ് ഓഫർ. ഈ സ്പെഷ്യൽ ഓഫർ സെയിലിനെ കുറിച്ച് കൂടുതൽ വായിച്ചറിയൂ… ഒപ്പം ഫോൺ ആമസോണിലൂടെ ഓർഡർ ചെയ്യാനുള്ള ലിങ്കും ഇവിടെ ഷെയർ ചെയ്യുന്നു.

Amazon ഓഫറിന് പുറമെ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടുമായി Honor 90 5G

Honor 90 5G ഓഫർ വിവരങ്ങൾ

ഐസിഐസിഐ ബാങ്ക് അംഗങ്ങൾക്കാണ് ഇത്രയും വിലക്കിഴിവിൽ ഫോൺ വാങ്ങാനുള്ള അവസരം. ഹോണർ ഡെയ്സ് സെയിലിന്റെ ഭാഗമായി ഹോണർ 90 5G ഫോൺ 27 ശതമാനം വിലക്കിഴിവിൽ 34,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് പുറമെയാണ് ഓഫർ.

ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 3,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ക്രെഡിറ്റ് കാർഡുടമകൾക്കും ഡെബിറ്റ് കാർഡുടമകൾക്കും ഈ ഓഫർ ആസ്വദിക്കാവുന്നതാണ്. ഇതിന് പുറമെ, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ICICI ബാങ്ക് ഓഫർ കൂടി ചേരുമ്പോൾ 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 31,999 രൂപയും, 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോണിന് 33,999 രൂപയുമാണ് ഓഫർ വരുന്നത്. CIick here to know more

ഹോണർ 90 5G പ്രത്യേകതകൾ

6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് ഫ്ലോട്ടിങ് സ്‌ക്രീനുള്ള ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റാണ് ഹോണർ 90 ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ഡിസൈനും ഇതിനകം വിപണി ശ്രദ്ധ നേടിക്കഴിഞ്ഞു.

Read More: UPI Scam പെരുകുന്നു! പലതരം യുപിഐ തട്ടിപ്പുകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതും ഇവയാണ്…

ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന ഹോണർ MagicOS 7.1-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen1 ആണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇതിന് പുറമെ ഹോണർ 90ലെ VoWiFi പോലെയുള്ള ഫീച്ചറുകൾ മികച്ച കോൾ അനുഭവം നൽകുന്നു. 5000mAh ആണ് ഫോണിന്റെ ബാറ്ററി. 66W ഫാസ്റ്റ് ചാർജിങ്ങിനെയും ഹോണർ 90 5G പിന്തുണയ്ക്കുന്നു.

Camera Features

200 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. ഇതിന് പുറമെ 12MP അൾട്രാ വൈഡ്/മാക്രോ ക്യാമറ, 2MP ഡെപ്ത് ക്യാമറ എന്നിവയും ഈ 5G ഹോണർ ഫോണിലുണ്ട്. വീഡിയോഗ്രാഫിയ്ക്കായി ഫോൺ അന്വേഷിക്കുന്നവർക്ക് ഹോണർ 90 5Gയിൽ മൾട്ടി-ക്യാമറയിൽ 4K റെക്കോർഡിങ് സാധ്യമാകും. എടുത്തുപറയേണ്ട പ്രത്യേകത 4K റെക്കോർഡിങ്ങിനിടെ മെയിൻ ക്യാമറയിലേക്കും, അൾട്രാവൈഡ്, ഫ്രണ്ട് ക്യാമറയിലേക്കും ഷിഫ്റ്റ് ചെയ്യാൻ സാധിക്കുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :