ഈ വർഷം ഏറ്റവും കൂടുതൽ ബുക്കിങ് നടന്ന സ്മാർട്ട് ഫോൺ ഹോണർ 9 ലൈറ്റ് 2018

Updated on 25-Jan-2018
HIGHLIGHTS

3 മിനിറ്റിനുള്ളിൽ ഹോണർ 9 ലൈറ്റ് ഫ്ലിപ്പ്കാർട്ടിൽ ബുക്കിംഗ് അവസാനിച്ചു

 

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 9 ലൈറ്റ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ 4 ക്യാമെറകളാണ് .മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമെറകൾ നൽകി ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ഹുവാവെ .

10999 രൂപമുതൽ ആണ് ഇതിന്റെ വിലവരുന്നത് .കഴിഞ്ഞ ദിവസ്സം ഫ്ലിപ്പ്കാർട്ടിൽ നടന്ന സെയിൽ നിമിഷങ്ങൾക്കുള്ളിൽ ബുക്കിങ് അവസാനിക്കുകയായിരുന്നു .

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13+2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13+2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :