ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ കൂടാതെ ഹുവാവെയുടെ ഹോണർ 8X ;താരതമ്മ്യം

Updated on 22-Nov-2018
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും ഒരു ചെറിയ താരതമ്മ്യം

 

ഈ മാസം പുറത്തിറക്കിയിരിക്കുന്ന രണ്ടു മോഡലുകളാണ് ഷവോമിയുടെ നോട്ട് 6 പ്രൊ എന്ന മോഡലും കൂടാതെ ഹുവാവെയുടെ ഹോണർ 8X എന്ന മോഡലും .ഹോണർ 8X വളരെ വിജയകരമായാണ് മുന്നേറുന്നത് .എന്നാൽ ഇപ്പോൾ റെഡ്മി നോട്ട് 6 പ്രൊ എന്ന സ്മാർട്ട് ഫോണും ഹോണറിന്റെ അതെ സവിശേഷതകളിൽ പുറത്തിറക്കിയിരിക്കുന്നു .വിലയിലും വെത്യാസമുണ്ട് .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഒന്ന് താരതമ്യം ചെയ്യാം .

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ ,വില 13999 മുതൽ 15999 വരെ 

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നേട്ടങ്ങൾ : 13999 രൂപയ്ക്ക് 6.2 ഇഞ്ചിന്റെ Notch സ്‌ക്രീൻ ഡിസ്പ്ലേ ,20+2 പിൻ ക്യാമറ ,4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി എന്നിവ ലഭിക്കുന്നു 

ഹുവാവെയുടെ ഹോണർ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് 

നേട്ടങ്ങൾ : 14999 രൂപയ്ക്കു 6.5 ഇഞ്ചിന്റെ Notch സ്ക്രീൻ ഡിസ്പ്ലേ ,20 + 2 പിൻ ക്യാമറകൾ ,16 AI സെൽഫി ക്യാമറകൾ ,400ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ,Kirin 710 പ്രൊസസർ എന്നിവ ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :