ഹോണർ 8X സ്മാർട്ട് ഫോണുകളും റിയൽമി U1 സ്മാർട്ട് ഫോണുകളും ഒരു താരതമ്മ്യം

Updated on 30-Nov-2018
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം

 

ഹുവാവെയുടെ ഹോണർ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് .നേട്ടങ്ങൾ : 14999 രൂപയ്ക്കു 6.5 ഇഞ്ചിന്റെ Notch സ്ക്രീൻ ഡിസ്പ്ലേ ,20 + 2 പിൻ ക്യാമറകൾ ,16 AI സെൽഫി ക്യാമറകൾ ,400ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ,Kirin 710 പ്രൊസസർ എന്നിവ ലഭിക്കുന്നുണ്ട് .

 

റിയൽമി U1 

6.3 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം തന്നെയാണ് പുലർത്തിയിരിക്കുന്നത് .മീഡിയ ടെക്കിന്റെ ഹെലിയോ P70 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .25 മെഗാപിക്സലിന്റെ AI സോണി സെൻസർ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .

3500 mah ന്റെ AI പവർ മാസ്റ്റർ ബാറ്ററി ലൈഫ് ആണ് റിയൽ മിയുടെ പുതിയ u1 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ബൊക്കെ എഫക്ടുകൾ കൂടാതെ സ്ലോ മോഷൻ വിഡിയോകൾ എന്നിങ്ങനെ ഒരു സ്മാർട്ട് ഫോണിന് വേണ്ട എല്ലാകാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :