20 + 2എംപി ഡ്യൂവൽ പിൻ ക്യാമറയിൽ ഹോണർ 8X എത്തി,വില വെറും ?

Updated on 13-Sep-2018
HIGHLIGHTS

ചൈനയിൽ ഈ ഫോണുകൾ ഇന്ന് സെയിൽ ആരംഭിക്കുന്നു

 

ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഹോണർ 8X .ഹുവാവയുടെ 7X എന്ന മോഡലിന്റെ പിൻഗാമിയാണിത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിക്കഴിഞ്ഞു .ഉടൻ തന്നെ ഈ  വിപണിയിലും എത്തുന്നു .ഹോണർ 7X എന്ന മോഡലിനേക്കാൾ കൂടുതലായി എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും തന്നെയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് .

 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ചൈന വിപണിയിൽ 1,399 Yuan ആണ് വരുന്നത് ,അതായത് ഇന്ത്യയിൽ എത്തുമ്പോൾ 14699 രൂപയ്ക്ക് അടുത്തുവരും .കൂടാതെ 8X ന്റെ തന്നെ മാക്സ് എന്ന മറ്റൊരു മോഡൽകൂടി എത്തുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :