ഹുവാവെയുടെ ഹോണർ 8X റെഡ് എഡിഷൻ വിപണിയിൽ എത്തി

ഹുവാവെയുടെ ഹോണർ 8X റെഡ് എഡിഷൻ വിപണിയിൽ എത്തി
HIGHLIGHTS

ഹുവാവെയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ

 

ഹുവാവെയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹുവാവെ ഹോണർ 8X എന്ന സ്മാർട്ട് ഫോൺ .ഈ മാസം പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണുകൾ ദീപാവലി സെയിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു .ഹോണർ 8 X ൽ രണ്ടു വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .നീല നിറത്തിലും കൂടാതെ കറുപ്പ് നിറത്തിലുമാണ് എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഹോണർ 8X റെഡ്മി എഡിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നു .14999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് .നേട്ടങ്ങൾ : 14999 രൂപയ്ക്കു 6.5 ഇഞ്ചിന്റെ Notch സ്ക്രീൻ ഡിസ്പ്ലേ ,20 + 2 പിൻ ക്യാമറകൾ ,16 AI സെൽഫി ക്യാമറകൾ ,400ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ,Kirin 710 പ്രൊസസർ എന്നിവ ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo