20 + 2 ഡ്യൂവൽ പിൻ ക്യാമറയിൽ ഹോണർ 8X പുറത്തിറക്കി ,14999 രൂപമുതൽ

Updated on 16-Oct-2018
HIGHLIGHTS

ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8X വിപണിയിൽ എത്തി

 

ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഹോണർ 8x .ഹുവാവയുടെ 7X എന്ന മോഡലിന്റെ പിൻഗാമിയാണിത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിക്കഴിഞ്ഞു . .ഹോണർ 7X എന്ന മോഡലിനേക്കാൾ കൂടുതലായി എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും തന്നെയാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നു .ഒക്ടോബർ 24 നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയെണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് 14999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 16999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 18999 രൂപയും ആണ് വില .ഒക്ടോബർ 24 നു ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :