14999 രൂപയ്ക്ക് ലഭിക്കുന്ന ഹോണർ 8X വാങ്ങിക്കുന്നതിനു കുറച്ചുകാരണങ്ങൾ

Updated on 16-Oct-2018
HIGHLIGHTS

ഹുവാവെയുടെ ഏറ്റവും പപുതിയ സ്മാർട്ട് ഫോൺ 8X

 

 

ഹുവാവെയുടെ ഏറ്റവും പുതിയ 8X ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .14999 രൂപമുതലാണ്  ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .എന്നാൽ വാങ്ങിക്കുവാൻ കാരണങ്ങൾ ഉണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് അതിന്റെ വലിയ ഡിസ്‌പ്ലേയാണ് .6.5 ഇഞ്ചിന്റെ ഡിസ്പ്ലേ ഒരു നേട്ടം തന്നെയാണ് .കൂടാതെ അതിന്റെ AI ക്യാമറകൾ .വെളിച്ചക്കുറവിലും AI ക്യാമറകൾ നല്ല പെർഫോമൻസ് ആണ് കാഴ്ചവെക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത് .അടുത്തതായി 6 ജിബിയുടെ റാം മോഡലിന് 16999 രൂപയ്ക്ക് ലഭിക്കുന്നു .

ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം 

ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയെണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് 14999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 16999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 18999 രൂപയും ആണ് വില .ഒക്ടോബർ 24 നു ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :