ഹുവാവെയുടെ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു മോഡലായിരുന്നു ഹോണർ 8X .14999 രൂപ മുതൽ വിപണിയിൽ ലഭ്യമാകുന്ന ഈ സ്മാർട്ട് ഫോണിന് ദീപാവലിക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ 10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവാണ് അനുഭവപ്പെട്ടത് .അതായത് 1499 രൂപയുടെ ഓഫറിൽ ഇത് ലഭിച്ചിരിക്കുന്നത് .എന്നാൽ HDFC കൂടാതെ ICICI പോലെയുള്ള കാർഡുകളിലാണ് ഈ ഓഫറുകൾ നടന്നിരുന്നത് .
എന്നാൽ ഈ സീസണിൽ ഹുവാവെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഇപ്പോൾ ഹുവാവെയുടെ ഹോണർ 8X എന്ന സ്മാർട്ട് ഫോൺ ഇടംപിടിച്ചിരുന്നു .ദീപാവലിക്ക് ലക്ഷകണക്കിന് ഫോണുകളാണ് ഉപഭോതാക്കൾക്ക് വാങ്ങിയിരിക്കുന്നത് .കൂടാതെ ഹോണറിന്റെ 9 N എന്ന മോഡലും ഇതിൽ ഉൾപ്പെടുന്നുണ്ട് .കണക്കുകൾ സൂചിപ്പിക്കുന്നത് 300 ശതമാനം നേട്ടമാണ് ഹുവാവെയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് .
ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .
സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14999 രൂപമുതൽ ആണ് വില ആരംഭിക്കുന്നത് .