ഹോണർ 8X വാങ്ങിക്കുവാൻ കുറച്ചു കരണങ്ങൾ

Updated on 04-Oct-2018
HIGHLIGHTS

ഹുവാവെയുടെ പുതിയ ഹോണർ 8X

 

ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഹോണർ 8x .ഹുവാവയുടെ 7X എന്ന മോഡലിന്റെ പിൻഗാമിയാണിത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിക്കഴിഞ്ഞു .ഉടൻ തന്നെ ഈ  വിപണിയിലും എത്തുന്നു .ഹോണർ 7X എന്ന മോഡലിനേക്കാൾ കൂടുതലായി എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും തന്നെയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് .

 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തുന്നതാണ്.ഒക്ടോബർ 16 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഏകദേശം 14990 രൂപമുതൽ 20000 രൂപവരെയാണ് ഇതിന്റെ വിലകണക്കാക്കുന്നത് .

15000 രൂപയ്ക്ക് താഴെ നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഇത് .കാരണം അതിന്റെ വലിയ Notch സ്ക്രീൻ ഡിസ്പ്ലേ ,20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ ,കിറിന്റെ ഏറ്റവും പുതിയ Kirin 710 കൂടാതെ വൺപ്ലസ് 6 മോഡലുകളിൽ ലഭ്യമാകുന്ന തരത്തിലുള്ള സ്ലോ മോഷൻ റെക്കോർഡിങ് സംവിധാനം എന്നിവയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :