ഹോണർ 8Xനു ശേഷം ഹോണർ 8C മോഡലുകൾ എത്തുന്നു

ഹോണർ 8Xനു ശേഷം ഹോണർ 8C മോഡലുകൾ എത്തുന്നു
HIGHLIGHTS

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഹോണറിന്റെ 8C

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് 8X എന്ന സ്മാർട്ട് ഫോൺ .മികച്ച അഭിപ്രായമാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .ഇപ്പോൾ ഇതാ ഹുവാവെയുടെ 8C എന്ന സ്മാർട്ട് ഫോണുകളും ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ ഈ മാസം പുറത്തിറങ്ങിയിരുന്നു .8X മോഡലുകൾക്ക് സമാനമായ സവിശേഷതകൾ തന്നെയാണ് 8C മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഹോണറിന്റെ 7സി മോഡലുകളുടെ ഒരു പിൻഗാമിയാണിത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

 6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .

ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും  ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8സി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ ഈ മാസം അവസാനത്തോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിലവരുന്നത് RMB 1,099 രൂപയാണ് വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 11,000 രൂപയ്ക്ക് അടുത്ത് വരും എന്നാണ് സൂചനകൾ .ബ്ലൂ ,പ്ലാറ്റിനം ഗോൾഡ് ,പർപ്പിൾ ,മിഡ് നൈറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo