5.5 ഇഞ്ച് ഡിസ്പ്ലേ ,13 എംപി ക്യാമറ ,9,999 രൂപയ്ക്ക് ഹോളി 3
ഹോണറിന്റെ ഏറ്റവും പുതിയ മോഡൽ ഹോളി 3 വിപണിയിൽ എത്തി . 9,999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .5.5 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1.2GHz Kirin 620 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .128GB വരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കും .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഹോണറിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടിയാണിത് .