12+12 ഡ്യൂവൽ ക്യാമെറയിൽ Mi A1 -13999 Rs ,16+2ഡ്യൂവൽ ക്യാമെറയിൽ ഹോണർ 7X- 12999 Rs

Updated on 12-Dec-2017
HIGHLIGHTS

ഇതിൽ മികച്ചത് ഏത് ?

 

 
ഷവോമിയുടെ അടുത്തയിടയ്ക്ക്  പുറത്തിറങ്ങിയ ഒരു മോഡലാണ്   Mi A1.14999 രൂപ   വിലയുണ്ടായിരുന്ന മോഡലിന്  ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 13999 രൂപ മാത്രമാണ്  വില .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം.5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .

Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്  ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .

12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്  .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

ഹോണർ 7x : ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .

കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്.ഡിസംബർ 14നു വീണ്ടും ഇതിന്റെ സെയിൽ ആരംഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :